മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും.

ബെംഗളൂരു: മെട്രോ ലൈനിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച പർപ്പിൾലൈനിലെ നാടപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനും ഇടയിലുള്ള നമ്മ മെട്രോ സർവീസുകൾ വെള്ളിയാഴ്ച (മാർച്ച് 26) മുതൽ പുനരാരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

മാർച്ച് 26 ന് രാവിലെ 7 മണി മുതൽ റൂട്ടിലെ മെട്രോ സർവീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബി‌എം‌ആർ‌സി‌എൽ വ്യക്തമാക്കി. വിഭാഗത്തിലെ സിഗ്നലിംഗ്, പ്രീകമ്മീഷനിംഗ് ജോലികൾ മുൻ‌കൂട്ടിപൂർത്തിയാക്കിയതിനാലാണ് സർവീസ് 26 ന് പുനരാരംഭിക്കുന്നത്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

മാർച്ച് 21 മുതൽ 28 വരെ റൂട്ടിൽ സർവീസുകൾ നിർത്തിവയ്ക്കുമെന്നാണ് ബി‌എം‌ആർ‌സി‌എൽ നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൈസുരു റോഡ് മുതൽ കെംഗേരി വരെയുള്ള നമ്മ  മെട്രോയുടെ പർപ്പിൾ ലൈനിൽ പരിഷ്കരണവും മറ്റ് അനുബന്ധ ജോലികളും നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts