നഗരത്തിൽ കൂടുതൽ കോവിഡ് കെയർ സെൻ്ററുകൾ തുറക്കുന്നു.

ബെംഗളൂരു : നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് കെയർ കേന്ദ്രങ്ങൾ തുറക്കുന്നു.

കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലും ഹജ്ഭവനിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കെയർ കേന്ദ്രങ്ങൾ തുറന്നത്.

രണ്ട് സ്ഥലങ്ങളിലും 200 കിടക്കകൾ വീതമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ നൂറു കിടക്കകൾക്കു ഒരു ഡോക്ടറെ വീതമാണ് നിയോഗിക്കുക.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

കഴിഞ്ഞ വർഷം കോവിഡ് കൂടിയ സമയത്തും ഈ സ്ഥലങ്ങളിൽ കോവിഡ് കെയർ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.

ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞ ജൂലായിൽ എച്ച്.എ.എൽ. തയ്യാറാക്കിയ കോവിഡ് കെയർ കേന്ദ്രവും 186 കിടക്കകൾ ക്രമീകരിച്ച് കൊണ്ട് ഇപ്പോൾ നവീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts