ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ബെംഗളൂരുവിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരമായ ആശങ്കയുണ്ടാക്കുന്നതാണ് 10 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികൾ പോസിറ്റീവ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം, പത്ത് വയസ്സിന് താഴെ ഉള്ള 472 കുട്ടികൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ എത്തുമ്പോൾ ഇത് 500 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 472 കേസുകളിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ് ഉള്ളത്. കോവിഡ് രണ്ടാം തരംഗം കുട്ടികളെ കഠിനമായി ബാധിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു, കഴിഞ്ഞ വർഷത്തിൽ നിന്ന്വ്യത്യസ്തമായി പലരും കുട്ടികളുമായി പുറത്ത് ഇറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു . കുടുംബം ഒന്നിച് വളരെയധികം സഞ്ചരിക്കുന്നു, ഇത്…
Read MoreAuthor: WEB TEAM
ബിബിഎംപി: 9,287.81 കോടി രൂപയുടെ ബജറ്റിൽ മേഖല വികേന്ദ്രീകരണത്തിൽ പ്രധാന ശ്രദ്ധ.
പുതിയ ബിബിഎംപി ( ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) നിയമം 2020 പ്രാബല്യത്തിൽ വന്നതിനുശേഷംഅവതരിപ്പിച്ച ആദ്യ ബജറ്റിൽ, കർണാടക തലസ്ഥാനത്തെ നിയന്ത്രിക്കുന്ന മുനിസിപ്പൽ ബോഡി, നഗരത്തിലെവികേന്ദ്രീകരണ പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ചു. ഈ ഫണ്ട്ബിബിഎംപിയുടെ അധികാരപരിധിയിൽ വരുന്ന മേഖലകളുടെ മേഖല, വാർഡ്, അസംബ്ലി–നിയോജകമണ്ഡലതലങ്ങളിൽ സാമ്പത്തികവും ഭരണപരവുമായ വികേന്ദ്രീകരണം പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ബിബിഎംപിയുടെ ബജറ്റിന്റെ 50% എങ്കിലും അടുത്ത കുറച്ച് വർഷത്തിനുള്ളിൽ മേഖലാ തലത്തിലേക്ക്വിനിയോഗിക്കാൻ ഞങ്ങൾക്ക് കഴിയും. ഈ തുടക്കം ബിബിഎംപി പ്രവർത്തനരീതിയിൽ വിപ്ലവകരമായമാറ്റത്തിന്റെ വിത്തുകൾ വഹിക്കുന്നു, ” എന്ന് സ്പെഷ്യൽ കമ്മീഷണർ…
Read Moreജാർക്കിഹോളിക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
ബെംഗളൂരു: എംഎൽ എയും മുൻ ബിജെപി മന്ത്രിയുമായ രമേശ് ജാർക്കിഹോളിക്കെതിരെ ബെംഗളൂരു പോലീസ് വെള്ളിയാഴ്ച എഫ ഐ ആർ രജിസ്റ്റർ ചെയ്തു. വീഡിയോ വിവാദത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ പരാതിയെഅടിസ്ഥാനമാക്കിയാണ് മുൻ മന്ത്രിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന്നഡയിൽഎഴുതിയ രണ്ട് പേജുള്ള പരാതി കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർപരാതിക്കാരിക്ക് വേണ്ടി സമർപ്പിച്ചു. താൻ ആദ്യം പരാതിയുമായി സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിനെ ആണ് കണ്ടത് എന്നും പിന്നീട് പരാതി കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു…
Read Moreസച്ചിൻ ടെണ്ടുൽകർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും നേരിയ ലക്ഷണങ്ങളുണ്ടെന്നും മുൻ ഇന്ത്യൻ ബാറ്റ്സ്മാനുംക്യാപ്റ്റനുമായ സച്ചിൻ തെണ്ടുൽക്കർ ശനിയാഴ്ച ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു . വീട്ടിലെ മറ്റുള്ളവർക്കെല്ലാം കോവിഡ് നെഗറ്റീവ് ആണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിചേർത്തു “ഞാൻ വീട്ടിൽ തന്നെ ക്വാറന്റീൻ ചെയ്തിട്ടുണ്ട്, ഒപ്പം എന്റെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആവശ്യമായഎല്ലാ പ്രോട്ടോക്കോളുകളും ഞാൻ പിന്തുടരുന്നു. എന്നെയും, രാജ്യത്തുടനീളമുള്ള മറ്റ് നിരവധി പേരെയുംശുശ്രുഷിക്കുന്ന എല്ലാ ആരോഗ്യ വിദഗ്ധർക്കും ഞാൻ നന്ദി അറിയിക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക,”…
Read Moreഅവധിക്കാലത്തും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങുന്നു.
ബെംഗളൂരു: 55 ലക്ഷത്തിലധികം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി വേനൽക്കാല അവധി ദിവസങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ് . സംസ്ഥാന ബോർഡിന്റെ കീഴിലുള്ള സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന 61.24 ലക്ഷം വിദ്യാർത്ഥികളിൽ 90 ശതമാനം കുട്ടികളും സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ് . ഇവരിൽ ഭൂരിഭാഗവും സർക്കാർ ലോവർ പ്രൈമറി, ഹയർ പ്രൈമറി സ്കൂളുകളിൽ നിന്നുള്ളവരാണ്. ഉച്ചഭക്ഷം നൽകുവാനുള്ള നിശ്ചിത കാലാവധി ഏപ്രിൽ 10 വരെ നീട്ടാൻ വകുപ്പ് ഇതിനകം തന്നെഗവൺമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. “ എട്ടാം…
Read Moreബെംഗളൂരു പോലീസിന്റെ ജനസമ്പർക്ക മീറ്റിങ് ഇന്ന്.
ബെംഗളൂരു: നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ മാസത്തെ ജനസമ്പർക്ക മീറ്റിങ് ശനിയാഴ്ചനടക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കുന്നതിനായി എല്ലാ പോലീസ്ഇൻസ്പെക്ടർമാരോടും അവരുടെ സ്റ്റേഷനുകളിൽ ഇന്നത്തെ ദിവസം ഹാജരാകണമെന്ന് സിറ്റി പോലീസ്കമ്മീഷണർ കമൽ പന്ത് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കാനായുള്ള ഈ പ്രത്യേക പരിപാടിയെ ‘മാസിക ജനസമ്പർക്ക ദിവസ് ’എന്ന് വിളിക്കുന്നു. കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് തന്നെ പൊതുജനങ്ങളുമായി സംവദിക്കുന്നതാണ് . മറ്റ് ഉന്നതപോലീസുകാരും ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും (ഡിസിപി) അതാത് അധികാരപരിധിയിലുള്ള ഒരുപ്രധാന പോലീസ് സ്റ്റേഷനിൽ…
Read Moreകോവിഡ് 19 രോഗികളുടെ എണ്ണവുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ച് വെക്കുന്നില്ല:ആരോഗ്യമന്ത്രി.
ബെംഗളൂരു: കോവിഡ് -19 വൈറസ് രോഗബാധിതരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങളൊന്നും സർക്കാർ മറച്ചുവെക്കുന്നില്ലെന്ന് കർണാടക ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. “ഞങ്ങളുടെ സർക്കാർ വിശദാംശങ്ങൾ മറയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ല ഇനി വിചാരിച്ചാലും അതിന് കഴിയില്ല , വസ്തുതാപരമായ ഡാറ്റ മാത്രമേ പരസ്യമാക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹംപ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. “കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് തങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നൽകാൻ എല്ലാ പ്രതിപക്ഷ നേതാക്കളെയും സ്വാഗതം ചെയ്യുന്നു എന്നും സിസ്റ്റത്തിലെ എന്ത് പോരായ്മകൾ കണ്ടെത്താനും അവർക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി എല്ലാ പാർട്ടികളുടെയും യോഗം…
Read Moreഹോളി-ഉഗാധി പൊതു ആഘോഷങ്ങളും സമ്മേളനങ്ങളും അനുവദനീയമല്ല
കോവിഡ് 19 രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കേസുകൾ വർദ്ധിച് വരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്നഉഗാഡി, ഹോളി, ഷാബ്–ഇ–ബരാത്ത്, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ തുടങ്ങിയ ഉത്സവങ്ങളിൽ പൊതുആഘോഷങ്ങൾ, സമ്മേളനങ്ങൾ, സഭകൾ എന്നിവ അനുവദിക്കരുതെന്ന് കർണാടക സർക്കാർ വ്യാഴാഴ്ചഉത്തരവ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പൊതുസമ്മേളനങ്ങളും സഭകളും, പാർക്കുകളിലും മാർക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനുവദിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ചീഫ് സെക്രട്ടറി പി രവികുമാർ, നിർദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇക്കാര്യത്തിൽ ഫീൽഡ് പ്രവർത്തകരെ വേണ്ടത്രഅറിയിക്കുകയും സംവേദനക്ഷമമാക്കുകയും…
Read Moreസമാന്തര റൺവേകളുള്ള ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളമായി ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളം.
ബെംഗളൂരു: വടക്ക് ഭാഗത്തെ പുതുക്കിയ റൺവേയിൽ ലക്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം വ്യാഴാഴ്ച വിജയകരമായിടച്ച്ഡൗൺ ചെയ്തതോടെ, ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഎഎ) ദക്ഷിണേന്ത്യയിൽ സമാന്തര റൺവേകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ വിമാനത്താവളമായി. 2020 ജൂണിൽ നവീകരണ പ്രവർത്തങ്ങൾക്കായി അടച്ചിരുന്ന വടക്കൻ റൺവേയിൽ നിന്നുള്ള ഫ്ലൈറ്റ്പ്രവർത്തനങ്ങൾ ഇതോട പുനരാരംഭിച്ചു. വടക്കൻ റൺവേയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷനിൽ (ഡിജിസിഎ) ലഭിച്ചതായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബി ഐ എഎൽ )വക്താവ് സ്ഥിരീകരിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് പ്രവർത്തന റൺവേകൾ കർണാടകയിലെയുംഇന്ത്യയിലെയും…
Read Moreഭാരത് ബന്ദ്: കർണാടകയിൽ ഇന്ന് ‘ശവസംസ്കാരം’ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ
ഇന്നത്തേക്ക് ആഹ്വനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച് കർണാടകയിൽ പ്രതീകാത്മകശവസംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ അറിയിച്ചു. കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്‌കെഎം) ഇന്ന് ഭാരത് ബന്ദിന്ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഫാർമേഴ്‌സ് യൂണിയൻ മാർച്ച്26 ന് നഗരത്തിൽ പ്രതീകാത്മക ശവസംസ്കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ എസ് കെ എം സംസ്ഥാനവ്യാപകമായി ശവസംസ്കാരംനടത്തുംമെന്നും രാവിലെ 10 ന് ടൗൺഹാളിൽ നിന്ന് ഇത് ആരംഭിക്കുമെന്നും സംഘാടക സമിതിപ്രസ്താവനയിൽ പറഞ്ഞു കേന്ദ്രത്തിനെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാക്കണമെന്ന് ഭാരതീയ…
Read More