എല്ലാ ആശുപത്രികളിലെയും 80 ശതമാനം കിടക്കകളും, ഐസിയു സൗകര്യങ്ങളും കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോവിഡ് 19 ന്റെ  രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും മൊത്തം കിടക്കകളുടെ 80 ശതമാനവും കർണാടക സർക്കാർ കോവിഡ് രോഗബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായി നീക്കിവയ്ക്കും എന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. മുപ്പതിലധികം കിടക്കകളുള്ള സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും 80 ശതമാനം കിടക്കകളും ഐസിയുസൗകര്യവും കോവിഡ് 19 രോഗികൾക്കായി മാത്രമായി നീക്കിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് രോഗികൾ, അമ്മ ശിശു സംരക്ഷണം, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിടക്കകൾ ഇതിൽ പെടുന്നില്ല എന്ന്…

Read More

മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രി വിട്ടു

ബെംഗളൂരു: കോവിഡ് 19 ചികിത്സയിലായിരുന്ന മുഖ്യമന്ത്രി യെദ്യൂരപ്പയെ ഇന്ന്‌ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 16 ന് ആണ് മണിപ്പാൽ ആശുപത്രിയിൽ  അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കർണാടക  ഉപതിരഞ്ഞെടുപ്പിനായി പ്രചാരണംനടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പനി, ക്ഷീണം തുടങ്ങിയലക്ഷണങ്ങളുണ്ടായിരുന്നു എങ്കിലും നില തൃപ്തികരമായിരുന്നു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

നമ്മ മെട്രോ പദ്ധതിയുടെ രണ്ട് ഘട്ടങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ബെംഗളൂരു: മൊത്തം 58.19 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ രണ്ട് ഘട്ടങ്ങൾക്ക്കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഘട്ടം 2 എ സെൻ‌ട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെ‌ആർ പുരം വരെയും ഘട്ടം 2 ബി കെ‌ ആർ പുരംമുതൽ വിമാനത്താവളം വരെയുമാണ് ( ഹെബൽ‌ ജംഗ്ഷൻ‌ ). ഈ രണ്ട് ഘട്ടങ്ങൾ പൂർ‌ത്തിയാക്കൽ മൊത്തം ‌ ചെലവ് 14,788 കോടി രൂപ വരും. സംസ്ഥാന തലസ്ഥാനത്തെ ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി…

Read More

ബാംഗ്ലൂർ സർവകലാശാല ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു

ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല ബുധനാഴ്ച മുതൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും  വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു. മെയ് 4 വരെ ഓൺ‌ലൈൻ ക്ലാസുകൾ എടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധ്യാപനേതര ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 30 വരെ വീട്ടിൽ നിന്നും ജോലി തുടരാമെന്ന് വൈസ് ചാൻസലർ വേണുഗോപാൽ കെ ആർ പുറപ്പെടുവിച്ച ഉത്തരവിൽപറയുന്നു. “ടീച്ചിംഗ് സ്റ്റാഫ് ഗൂഗിൾ ഫോമുകൾ വഴി ബന്ധപ്പെട്ട വകുപ്പിന്റെ ചെയർപേഴ്‌സൺ മുഖേന ദിവസേനയുള്ള ജോലിയുടെ വിവരങ്ങൾ സർവകലാശാലക്ക് സമർപ്പിക്കും. അവശ്യ സേവനങ്ങളുടെ ഉദ്യോഗസ്ഥർ അതത്ഓഫീസുകളിൽ നിന്ന് തുടർന്നും പ്രവർത്തിക്കും,” എന്ന്…

Read More

നഗരത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും.

power cut

ബെംഗളൂരു: നഗരത്തിന്റെ  പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ഖോദെസ്, സരകി, എലിറ്റ, ആർ‌ബി‌ഐ സബ് സ്റ്റേഷനുകളിൽ കേബിൾ ജോലിയും മറ്റ് അടിസ്ഥാന സകര്യങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും നടക്കുന്നതിനാൽ കൊണനങ്കുണ്ടെ, പുട്ടനെഹള്ളി, ജെപി നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽവൈകുന്നേരം 5.30 വരെ ആഴ്ചയിലുടനീളം വൈദ്യുതി മുടങ്ങാൻ സാധ്യത ഉണ്ട്. ഏപ്രിൽ 22 ന് പാണ്ഡുരംഗ നഗറും ബിജി റോഡും വൈദ്യുതി മുടക്കം ഉണ്ടാകും. ഏപ്രിൽ 23, ഏപ്രിൽ 24 തീയതികളിൽ വൈദ്യുതി പല പ്രദേശങ്ങളിലും മുടങ്ങും. …

Read More

ഓക്സിജൻ, റെംഡെസിവിർ വിതരണത്തിനായി നഗരത്തിൽ വാർറൂം.

ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജനും റെംഡെസിവിറും വിതരണം ചെയ്യുന്നതിനായി കർണാടക സർക്കാർ ബുധനാഴ്ച ബെംഗളൂരുവിൽ ഒരു കോവിഡ് വാർ റൂം പ്രവർത്തിപ്പിക്കാൻ തുടങ്ങി. “ഓക്സിജന്റെ സമയബന്ധിതവും മതിയായതുമായ വിതരണം ഉറപ്പുവരുത്തുന്നതിനായി 3 ഷിഫ്റ്റുകളിലായി 24/7 പ്രവർത്തിക്കുന്ന വാർ റൂം സ്ഥാപിച്ചു,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ചാമരാജനഗര ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഓക്സിജൻ വിതരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും അദ്ദേഹം സംസാരിച്ചു. ചാമരാജനഗര ജില്ലാ ആശുപത്രിയിൽ ആറ് കിലോ ലിറ്റർ ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട് എന്നും  ഇത് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും എന്നും മന്ത്രി പറഞ്ഞു.

Read More

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ 80 കോവിഡ് കേസുകൾ !

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  വൈറ്റ്ഫീൽഡിലെ പ്രസ്റ്റീജ് ശാന്തിനികേതൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 80 ഓളം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മൂവായിരത്തിലധികം ഫ്ളാറ്റുകളും പതിനായിരത്തിലധികം താമസക്കാരും ഉള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 1500 താമസക്കാർക്ക് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് സ്ഥിരീകരിച്ചവർ ആന്ധ്രാപ്രദേശ്, ഗുജറാത്ത്തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ബി ബി എം പി മഹാദേവപുര മേഖല ജോയിന്റ്കമ്മീഷണർ ആർ വെങ്കടാചലപതി പറഞ്ഞു. ഏപ്രിൽ 4 ന് ആണ് ഇവിടെ കേസുകൾ…

Read More

എസ്.എസ്.എൽ.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും : വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21 മുതൽ ജൂലൈ 5 വരെ എസ് എസ് എൽ സി പരീക്ഷകൾ സംസ്ഥാനത്ത് നടക്കുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ ചൊവ്വാഴ്ച അറിയിച്ചു. നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പ്രമോഷൻ നടത്തുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. “1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളോട് പരീക്ഷകളിൽ ശാരീരികമായി പങ്കെടുക്കാൻ ആവശ്യപ്പെടരുത്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തുന്നതിനുള്ള ഒരു ഉപകരണമായിരിക്കണം മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും. അടുത്ത അധ്യയന…

Read More

കോവിഡ് 19: കർശന നടപടികൾ ഇന്ന് പ്രഖ്യാപിക്കും.

ബെംഗളൂരു: ഗവർണർ വാജുഭായ് വാലയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക സർക്കാർ ഇന്ന്  സംസ്ഥാനത്ത് കർശനമായ കോവിഡ് -19 നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കും. സർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകൾ ഉള്ളതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകണമെന്നില്ല. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാനിടയാകും എന്ന് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക എംഎൽഎ മാരും എംപി മാരും നേതാക്കളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ വേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുന്നതിനാൽ ഗവർണറുമായി വിർച്വൽമീറ്റിങ് നടത്തും.…

Read More

ബെംഗളൂരുവിലെ കോവിഡ് 19 രോഗികളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങളില്ലാത്തവർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് ദിനം പ്രതി വർധിച്ചു വരുകയാണ്. കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ  95.9 ശതമാനം കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നു. ബെംഗളൂരു നഗരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്തേക്കാളും കൂടുതലാണ്. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 99.4 ശതമാനം കേസുകളിലും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് സംസ്ഥാനത്തെ കോവിഡ് 19 വാർ റൂമിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാൻസെറ്റ്സ് കോവിഡ് 19 കമ്മീഷൻ ഇന്ത്യ ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായത്തിൽ കോവിഡ്…

Read More
Click Here to Follow Us