എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു

ബെംഗളൂരു: ഏപ്രിൽ 27 ന് രാത്രി 9 മണി മുതൽ 14 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന കോവിഡ് കർഫ്യൂ കണക്കിലെടുത്ത് എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വവത് നാരായണൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ കർഫ്യൂ പൂർത്തിയാക്കിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, ഡിപ്ലോമ കോഴ്‌സ് പരീക്ഷകൾ  വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയും (വി.ടി.യു) മാറ്റി വെച്ചു. ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും.…

Read More

നഗരത്തിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ സെന്ററുകൾ ലോക്ക്ഡൗണിൽ അടച്ചിടും

ബെംഗളൂരു: ഇന്ന് മുതൽ അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത്  സർക്കാർ ഏർപ്പെടുത്തിയനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർറിസർവേഷൻ സെന്ററുകൾ അടച്ചിടുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബനശങ്കരി, ജയനഗർ, കോറമംഗല. കെ ആർ മാർക്കറ്റ്, ഹൈക്കോടതി, വിധാന സൗധ, ഇലക്ട്രോണിക് സിറ്റി, യെലഹങ്ക എന്നിവിടങ്ങളിലെ പിആർഎസ് കേന്ദ്രങ്ങൾ 28.04.2021 മുതൽ 11.05.2021 വരെ (14 ദിവസം) അടച്ചിരിക്കുന്നു, ” എന്ന് വിജ്ഞാപനത്തിൽ അറിയിച്ചു. കർണാടകയിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൌൺ ഇന്ന് വൈകുന്നെരം മുതൽആരംഭിക്കുന്നതാണ്.

Read More

വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു;ഭാര്യയെ കാണാനില്ല.

ബെംഗളൂരു: കിഴക്കൻ ബംഗാളിൽ നിന്നുള്ള 36 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയറെ നഗരത്തിൽ നിന്നും കാണാതായി. വിവാഹേതര  ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ഇവരെ കാണാതായത്. കാഡുഗൊഡിക്ക് അടുത്ത് സീഗള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഐ ടി ജീവനക്കാരനായ രവി പ്രകാശ് മിശ്ക്കാണ് (41) കുത്തേറ്റത്. അദ്ദേഹത്തിന്റെ ഭാര്യ സ്മിത മിശ്രയെ ആണ് ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രവി പ്രകാശ് മിശ്രയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും താൻ ഒരു സോഫ്റ്റ് വെയർ…

Read More

കെ.ആർ.മാർക്കറ്റിലെ മൽസ്യ-മാംസ വിപണനശാലക്ക് ഇനി”പുതിയ മുഖം”

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള പ്രശസ്തമായ മീറ്റ് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബെംഗളൂരു സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ ആരംഭിച്ചു. പുനർ‌വികസന പദ്ധതിയുടെ ഭാഗമായി മത്സ്യ-മാംസ വിൽ‌പനക്കാർ‌ക്ക് താമസിയാതെ നവീകരിച്ച കടകളിൽ ഇരുന്നു വില്പന നടത്താൻ കഴിയും. നിർമ്മാണ പ്രവർത്തനങ്ങളുടെ  സമയത്ത് മത്സ്യ- മാംസ കച്ചവടക്കാർക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, കെ ആർ മാർക്കറ്റിന് സമീപം കാൽനട വഴിയോട് ചേർന്ന് താൽക്കാലിക കടകൾ  ഉണ്ടാക്കും. നാല് നിലകളിലായുള്ള മാർക്കറ്റ് കെട്ടിടത്തിന്റെ വലിപ്പം 1758 സ്‌ക്വയർ ഫീറ്റ് ആണ്. മൂന്ന് നിലകളിലായി കോഴി, ആട് ഇറച്ചി കടകളും മീൻ വില്പന കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

Read More

തിരുവനന്തപുരത്തേക്ക് 5000 രൂപ; അവസരം നോക്കി കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ; 500 അധിക സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: ഇന്ന് രാത്രി മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ 500 അധിക ബസുകൾ ഇന്ന് സംസ്ഥാനത്തുടനീളം സർവീസ് നടത്തും. ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ചയും കെ എസ് ആർടി സി അധിക സർവീസുകൾ നടത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്നും നഗരത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയിരിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ച് വീടുകളിലെത്തുവാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർത്ത് കർണാടകയിലെ ബിദാർ, കൽബുർഗി, റായ്ച്ചൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ…

Read More

കോവിഡ് പരിശോധനാ ഫലങ്ങളിലെ കാലതാമസം രോഗികളെ ആശുപത്രി കിടക്കകൾക്കായി കൂടുതൽ സമയം കാത്തിരിക്കാൻ നിർബന്ധിതരാകുന്നു.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണം 20,000 ന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ പരിശോധനാ ഫലങ്ങൾ പുറത്തുവിടുന്നതിലെ കാലതാമസം ആശുപത്രി കിടക്കകൾ തേടുന്ന രോഗികളെ കൂടുതൽ സമയം കാത്തിരിപ്പിന് നിർബന്ധിതരാകുന്നു. സ്വകാര്യ ലാബുകൾ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ആരോപിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പോർട്ടലിൽ ഫലങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മുതൽ സ്വാബ് ശേഖരണം വരെയുള്ള കാര്യങ്ങൾ ബി ബി എം പി സ്വകാര്യലാബുകളിൽ ആരോപിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള ടെസ്റ്റുകൾ കാരണമാണ് ഇത് സംഭവിക്കുന്നത് എന്ന് ലാബുകൾ പറഞ്ഞു. ഒരു രോഗി പോസിറ്റീവ്…

Read More

പി.യു പ്രാക്ടിക്കൽ പരീക്ഷ ജൂൺ പകുതിയിലേക്ക് മാറ്റിവെച്ചു.

Karnataka SSLC Exam 2020

ബെംഗളൂരു: ഏപ്രിൽ 28 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ പ്രീ–യൂണിവേഴ്‌സിറ്റി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ മൂന്നാം വാരത്തിലേക്ക് മാറ്റി വെച്ചു. എഴുത്ത് പരീക്ഷകൾ നടത്തി രണ്ട് ദിവസത്തിന് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് പകരം വ്യക്തിഗത കോളേജുകളിൽ പ്രായോഗിക പരീക്ഷ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മാതാപിതാക്കൾ, വിദ്യാർത്ഥികൾ, കോളേജുകൾ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഞായറാഴ്ച പരീക്ഷ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.

Read More

നഗരത്തിൽ പുതിയ ഓപ്പൺ എയർ ശ്മശാനം സ്ഥാപിച്ചു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗിദ്ദനഹള്ളിക്കടുത്തുള്ള തവാരകെരെയിൽ ഒരു പുതിയ ഓപ്പൺ എയർശ്മശാനം ഞായറാഴ്ച തുറന്നു. ശ്മശാനത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഉണ്ട്. ശവസംസ്‌കാരം അവസാനിക്കുന്നതുവരെ പരേതന്റെ ബന്ധുക്കൾക്ക് ഇരിക്കുവാൻ താൽക്കാലിക വിശ്രമ കേന്ദ്രവും ഇവിട ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കത്തിക്കാൻ ആവശ്യമായ വിറക് വനം വകുപ്പാണ് എത്തിച്ച് നൽകുന്നത്. 40 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന മറ്റൊരു ശ്മശാനം കൂടെ സമീപത്ത് സ്ഥാപിക്കും എന്ന് സംസ്ഥാന റവന്യു മന്ത്രി ആർഅശോക പറഞ്ഞു. കോവിഡ് 19 രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ രോഗികളുടെ മൃതദേഹങ്ങൾ…

Read More

പി.എം.എസ്.എസ്.വൈ ആശുപത്രിയെ കോവിഡ് ചികിത്സക്കായ് മാറ്റിവെക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു: വിക്ടോറിയ ആശുപത്രിയോട് ചേർന്ന് കിടക്കുന്ന  200 കിടക്കകളുള്ള ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ പ്രത്യേക കോവിഡ്19 ആശുപത്രിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് ബെംഗളൂരുവിൽ കോവിഡ് കിടക്കകൾക്കായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകമാകും പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (പിഎംഎസ്എസ് വൈ ) പദ്ധതിയുടെ കീഴിൽ ആരംഭിച്ചആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ  എന്നീ സൗകര്യങ്ങൾ ഉണ്ട്. ഈ ആശുപത്രി കോവിഡ് 19 രോഗികൾക്കായി നാല് ദിവസത്തിനുള്ളിൽ തയ്യാറാകും. ഓർത്തോപീഡിക്, ന്യൂറോളജി, കാർഡിയോ, പീഡിയാട്രിക്, മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള കേസുകളുടെ ചികിത്സക്കായി  നിരവധി…

Read More

ഈ മാസം ഇതുവരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തിൽ അധികം കോവിഡ് മരണങ്ങൾ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 1093 കോവിഡ് മരണങ്ങൾ ഈമാസം നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 15 നും 24 നും ഇടയിൽ 760 മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ആദ്യരണ്ടാഴ്ചയ്ക്കുള്ളിൽ 333 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ ആയിരത്തിലധികം മരണങ്ങൾ ഒരു മാസത്തിൽ  റിപ്പോർട്ട് ചെയ്യുന്നത് . 971 മരണങ്ങൾ ആണ് ഇതിന് മുൻപ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന  പ്രതിമാസ മരണസംഖ്യ. 2020 സെപ്റ്റംബറിൽ ആയിരുന്നു ഇത്. ഈ മാസത്തിൽ…

Read More
Click Here to Follow Us