വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു;ഭാര്യയെ കാണാനില്ല.

ബെംഗളൂരു: കിഴക്കൻ ബംഗാളിൽ നിന്നുള്ള 36 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയറെ നഗരത്തിൽ നിന്നും കാണാതായി.

വിവാഹേതര  ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ഇവരെ കാണാതായത്.

കാഡുഗൊഡിക്ക് അടുത്ത് സീഗള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ടി ജീവനക്കാരനായ രവി പ്രകാശ് മിശ്ക്കാണ് (41) കുത്തേറ്റത്. അദ്ദേഹത്തിന്റെ ഭാര്യ സ്മിത മിശ്രയെ ആണ് ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായത്.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രവി പ്രകാശ് മിശ്രയുടെ ആരോഗ്യ നില തൃപ്തികരമാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും താൻ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആണെന്നും ഇപ്പോൾ വീട്ടിൽ നിന്നും ജോലി ചെയ്യുകയാണെന്നും മിശ്ര ആശുപത്രി അധികൃതരോട് പറഞ്ഞു എന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഒന്നര മണി വരെ താനും ഭാര്യയും പല പ്രശ്നങ്ങളും സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നും ഭാര്യക്ക് ഒരു സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധത്തെ താൻ ചോദ്യം ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട ഭാര്യ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി എടുത്ത് നെഞ്ചിലും കയ്യിലും കുത്തി പരിക്കേല്പിക്കുകയായിരുന്നു എന്ന് മിശ്ര പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts