സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു;ആകെ പരിശോധന 2.5 കോടിക്ക് മുകളിൽ;നഗര ജില്ലയിൽ ആകെ മരണം 6000 ന് മുകളിൽ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10793 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 18.71 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 10793 ആകെ ഡിസ്ചാര്‍ജ് : 1084050 ഇന്നത്തെ കേസുകള്‍ : 31830 ആകെ ആക്റ്റീവ് കേസുകള്‍ : 301899 ഇന്ന് കോവിഡ് മരണം : 180 ആകെ കോവിഡ് മരണം : 14807 ആകെ പോസിറ്റീവ് കേസുകള്‍ : 1400775 ഇന്നത്തെ പരിശോധനകൾ…

Read More

വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു;ഭാര്യയെ കാണാനില്ല.

ബെംഗളൂരു: കിഴക്കൻ ബംഗാളിൽ നിന്നുള്ള 36 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയറെ നഗരത്തിൽ നിന്നും കാണാതായി. വിവാഹേതര  ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ഇവരെ കാണാതായത്. കാഡുഗൊഡിക്ക് അടുത്ത് സീഗള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഐ ടി ജീവനക്കാരനായ രവി പ്രകാശ് മിശ്ക്കാണ് (41) കുത്തേറ്റത്. അദ്ദേഹത്തിന്റെ ഭാര്യ സ്മിത മിശ്രയെ ആണ് ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രവി പ്രകാശ് മിശ്രയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും താൻ ഒരു സോഫ്റ്റ് വെയർ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24%;കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

കെ.ആർ.മാർക്കറ്റിലെ മൽസ്യ-മാംസ വിപണനശാലക്ക് ഇനി”പുതിയ മുഖം”

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള പ്രശസ്തമായ മീറ്റ് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബെംഗളൂരു സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ ആരംഭിച്ചു. പുനർ‌വികസന പദ്ധതിയുടെ ഭാഗമായി മത്സ്യ-മാംസ വിൽ‌പനക്കാർ‌ക്ക് താമസിയാതെ നവീകരിച്ച കടകളിൽ ഇരുന്നു വില്പന നടത്താൻ കഴിയും. നിർമ്മാണ പ്രവർത്തനങ്ങളുടെ  സമയത്ത് മത്സ്യ- മാംസ കച്ചവടക്കാർക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, കെ ആർ മാർക്കറ്റിന് സമീപം കാൽനട വഴിയോട് ചേർന്ന് താൽക്കാലിക കടകൾ  ഉണ്ടാക്കും. നാല് നിലകളിലായുള്ള മാർക്കറ്റ് കെട്ടിടത്തിന്റെ വലിപ്പം 1758 സ്‌ക്വയർ ഫീറ്റ് ആണ്. മൂന്ന് നിലകളിലായി കോഴി, ആട് ഇറച്ചി കടകളും മീൻ വില്പന കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

Read More

തിരുവനന്തപുരത്തേക്ക് 5000 രൂപ; അവസരം നോക്കി കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ; 500 അധിക സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: ഇന്ന് രാത്രി മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ 500 അധിക ബസുകൾ ഇന്ന് സംസ്ഥാനത്തുടനീളം സർവീസ് നടത്തും. ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ചയും കെ എസ് ആർടി സി അധിക സർവീസുകൾ നടത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്നും നഗരത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയിരിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ച് വീടുകളിലെത്തുവാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർത്ത് കർണാടകയിലെ ബിദാർ, കൽബുർഗി, റായ്ച്ചൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ…

Read More

എഞ്ചിനീയറിംഗ് ഇതിഹാസം വിശ്വേശ്വരയ്യയുടെ പേരിലുള്ള 320 കോടി മുടക്കിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ടെർമിനൽ എഞ്ചിനീയറിംഗ് “ദുരന്ത”മായി;അടിപ്പാതയിൽ വെള്ളം കയറി, മേൽക്കൂരയിൽ ചോർച്ച.

ബെംഗളൂരു : ലോകം ആരാധിക്കുന്ന എഞ്ചിനീയറിംഗ് ഇതിഹാസമാണ് മോക്ഷകുണ്ഡം വിശ്വേശ്വരയ്യ, അദ്ധേഹത്തിൻ്റെ പേര്‌ നൽകി ഇന്ത്യൻ റെയിൽവേ നഗരത്തിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി. റെയിൽവേ ടെർമിനൽ ആണ് ബൈയപ്പനഹളളിയിലേത്, നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനൽ. നിർമ്മാണ ചെലവ് 320 കോടി. എന്നാൽ രണ്ട് ദിവസം മുൻപ് പെയ്ത മഴയിൽ ഈ ടെർമിനൽ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. പ്രധാനമന്ത്രി ഉൽഘാടനം ചെയ്യാൻ ഒരുങ്ങുന്ന ടെർമിനലിൽ വെള്ളം കയറുകയായിരുന്നു. ഏഴാം പ്ലാറ്റ് ഫോമിനോട് ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളം കയറുക മാത്രമല്ല മേൽക്കൂരകളിൽ…

Read More

കോവിഡ് പരിശോധനാ ഫലങ്ങളിലെ കാലതാമസം രോഗികളെ ആശുപത്രി കിടക്കകൾക്കായി കൂടുതൽ സമയം കാത്തിരിക്കാൻ നിർബന്ധിതരാകുന്നു.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണം 20,000 ന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ പരിശോധനാ ഫലങ്ങൾ പുറത്തുവിടുന്നതിലെ കാലതാമസം ആശുപത്രി കിടക്കകൾ തേടുന്ന രോഗികളെ കൂടുതൽ സമയം കാത്തിരിപ്പിന് നിർബന്ധിതരാകുന്നു. സ്വകാര്യ ലാബുകൾ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ആരോപിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പോർട്ടലിൽ ഫലങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മുതൽ സ്വാബ് ശേഖരണം വരെയുള്ള കാര്യങ്ങൾ ബി ബി എം പി സ്വകാര്യലാബുകളിൽ ആരോപിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള ടെസ്റ്റുകൾ കാരണമാണ് ഇത് സംഭവിക്കുന്നത് എന്ന് ലാബുകൾ പറഞ്ഞു. ഒരു രോഗി പോസിറ്റീവ്…

Read More
Click Here to Follow Us