എഞ്ചിനീയറിംഗ് ഇതിഹാസം വിശ്വേശ്വരയ്യയുടെ പേരിലുള്ള 320 കോടി മുടക്കിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ടെർമിനൽ എഞ്ചിനീയറിംഗ് “ദുരന്ത”മായി;അടിപ്പാതയിൽ വെള്ളം കയറി, മേൽക്കൂരയിൽ ചോർച്ച.

ബെംഗളൂരു : ലോകം ആരാധിക്കുന്ന എഞ്ചിനീയറിംഗ് ഇതിഹാസമാണ് മോക്ഷകുണ്ഡം വിശ്വേശ്വരയ്യ, അദ്ധേഹത്തിൻ്റെ പേര്‌ നൽകി ഇന്ത്യൻ റെയിൽവേ നഗരത്തിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി. റെയിൽവേ ടെർമിനൽ ആണ് ബൈയപ്പനഹളളിയിലേത്, നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനൽ.

നിർമ്മാണ ചെലവ് 320 കോടി.

എന്നാൽ രണ്ട് ദിവസം മുൻപ് പെയ്ത മഴയിൽ ഈ ടെർമിനൽ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

പ്രധാനമന്ത്രി ഉൽഘാടനം ചെയ്യാൻ ഒരുങ്ങുന്ന ടെർമിനലിൽ വെള്ളം കയറുകയായിരുന്നു.

ഏഴാം പ്ലാറ്റ് ഫോമിനോട് ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളം കയറുക മാത്രമല്ല മേൽക്കൂരകളിൽ ചോർച്ചയും ഉണ്ടായിരുന്നു.

കോവിഡ് സാഹചര്യങ്ങൾ കാരണമാണ് ഈ ടെർമിനലിൻ്റെ ഉൽഘാടനം വൈകുന്നത്.

വെള്ളം ഒഴിഞ്ഞ് പോകേണ്ട പൈപ്പുകൾ അടഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് റെയിൽവേ അധികൃതർ.

അവസാനം മോട്ടോർ ഉപയോഗിച്ച് അടിപ്പാതയിലെ വെള്ളം വറ്റിക്കുകുകയായിരുന്നു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

http://88t.8a2.myftpupload.com/archives/56942

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts