സ്വകാര്യ സ്കൂൾ അധ്യാപകർക്ക് കോവിഡ് ദുരിതാശ്വാസ പാക്കേജ് നൽകണം.

ബെംഗളൂരു: സ്വകാര്യ,അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് അഭ്യർത്ഥിച്ചു. “കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ലോക്ക്ഡൗണിൽ അവർ ഇപ്പോൾ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്, ” എന്ന് മന്ത്രി പറഞ്ഞു. അൺ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. നിരവധി അധ്യാപകർ ഇപ്പോൾ ദിവസ  വേതനത്തിൽ ജോലി ചെയ്യാൻ…

Read More

ട്രാഫിക് നിയമലംഘനങ്ങൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ ആകാത്ത സാഹചര്യത്തിൽ നിരത്തുകളിൽ നടത്തുന്ന പരിശോധന താൽക്കാലികമായി നിർത്താനും നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഡിജിറ്റലായി ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നിർബന്ധിതരായിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാനായി നിരത്തുകളിൽ പെട്രോളിംഗ് നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു. “ഓരോ പൗരനും ട്രാഫിക് നിയമങ്ങൾ അനുസരിക്കണം. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിരവധി പേർ  അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ  ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ  സുരക്ഷയും…

Read More

ഒരു മാസത്തിനിടക്ക് നഗരത്തിൽ മരിച്ചത് ഹോംഐ സൊലേഷനിൽ കഴിഞ്ഞ 778 കോവിഡ് രോഗികൾ.

ബെംഗളൂരു: വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 778 കോവിഡ് രോഗികൾ, നഗരത്തിൽ ഈ മാസം കോവിഡ് ബാധ മൂലം മരിച്ചു. ഉയർന്ന മരണനിരക്കാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.   ആയതിനാൽ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. ബി ‌ബി‌ എം‌ പി യുടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കമ്മീഷണർ കമ്മിറ്റിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങളും നിരവധി വിശദീകരണങ്ങളും തേടിയിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രതിരോധ നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരുന്നു പ്രസ്തുത സമിതി രൂപീകരിക്കുന്നതിന്റെ ഒരു ലക്ഷ്യം. വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന കോവിഡ് രോഗികളുടെ മരണകാരണങ്ങളെക്കുറിച്ച് വിശദമായ…

Read More

സ്വകാര്യത നയം വ്യക്തമാക്കാൻ ‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം

ന്യൂ ഡൽഹി: സ്വകാര്യത നയത്തിൽ വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്കൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ഐ ടി മന്ത്രാലയം വാട്സാപ്പിന് നോട്ടിസ് അയച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ സ്വകാര്യത ഇല്ലാതാക്കുന്ന നയമാണ് വാട്സാപ്പ്  മുന്നോട്ട് വെക്കുന്നത് എങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം കമ്പനിയെ അറിയിച്ചു. പ്രസ്തുത വിഷയത്തിൽ വ്യക്തമായ ഒരു മറുപടി ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രാലയം വാട്‌സാപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ വരുന്ന ഒന്നായിരിക്കണം വാട്‌സാപ്പിന്റെ സ്വകാര്യത നയം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക്…

Read More

കോവിഡ് പരിശോധിക്കാൻ ഇനി ലാബിൽ പോകേണ്ട; റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഐ സി എം ആർ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം നല്‍കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും  മാത്രമാണ് ഈ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ ‍ നിർദ്ദേശിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും…

Read More

2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തേക്ക്.

ബെംഗളൂരു: സംസ്ഥാനത്തിന് ബുധനാഴ്ച 2,00,000 കോവിഷീൽഡ് ഡോസ് വാക്സിൻ ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് സംസ്ഥാനം നേരിട്ട് സംഭരിച്ചതാണ് ഈ 2,00,00 ഡോസ് വാക്സിൻ. ഇതുവരെ 10,94,000 ഡോസ് വാക്സിൻ  (9,50,000 കോവിഷീൽഡ്, 1,44,000 കോവാക്സിൻ) സംസ്ഥാന സർക്കാർ നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്സിൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചു, ” എന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ട്വീറ്റിൽ അറിയിച്ചു. Karnataka received 2,00,000 doses of Covishied today…

Read More

നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം.

ബെംഗളൂരു: ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. 17 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.  “കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും  മഹാമാരിയെ തടയുന്നതിനായി  ഞങ്ങൾ കൈക്കൊണ്ട എല്ലാ നടപടികളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.” എന്ന് വീഡിയോ കോൺഫെറെൻസിനു ശേഷം ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലായിടത്തും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, പ്രാദേശിക തലത്തിൽ കണ്ടൈൻമെന്റ്…

Read More

കെ‌‌.എസ്‌.ആർ‌.ടി‌.സി.യുടെ’ഐ.സി.യു ഓൺ വീൽസ് ‘പദ്ധതി ആരംഭിച്ചു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബുധനാഴ്ച ‘ഐസിയുഓൺ വീൽസ് ‘ സേവനം ആരംഭിച്ചതായി കെ എസ് ആർ ടി സി എം ഡി ശിവയോഗി സി കലാസാദ് അറിയിച്ചു. ആംബുലൻസ് പോലുള്ള സജ്ജീകരണമായി ബസ് മാറ്റുന്ന പദ്ധതിയാണ് ഇതെന്ന് കെ എസ് ആർ ടി സി എം ഡി പറഞ്ഞു. ഇതിൽ അഞ്ച് ഓക്സിജൻ സൗകര്യത്തോട് കൂടിയ  കിടക്കകളും , വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും, എമർജൻസി മെഡിസിൻ സൗകര്യം, വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്റർ, എന്നീ സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ‘സരിഗെ സുരക്ഷ‘…

Read More

ടാക്സി ഡ്രൈവർമാർക്കും ദിവസക്കൂലിക്കാർക്കും 3000 വീതം കർഷകർക്ക് ഹെക്ടറിന് 10000; കോവിഡ് ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന സാധാരണ ജനത്തിന് 1,250 കോടിയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ 1,250 കോടി രൂപയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കൊറോണ മുന്നണി പോരാളികള്‍, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, ദിവസവേതനക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പാക്കേജ്. ഇവര്‍ക്ക് പുറമേ അദ്ധ്യാപകര്‍, ലൈന്‍മാന്‍മാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ എന്നിവരെയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷങ്ങളുടെ വിളനാശമാണ് സംഭവിച്ചത്. ഇവര്‍ക്ക് ഹെക്ടറിന് 10,000 എന്ന നിരക്കില്‍ പണം നല്‍കും. 20,000ത്തോളം കര്‍ഷകര്‍ക്കാണ് ഇതിലൂടെ താത്കാലിക ആശ്വാസം ലഭിക്കുക. 10,000…

Read More

എല്ലാ ജില്ലകളിലും കുട്ടികൾക്കായുള്ള പ്രത്യേക കോവിഡ് കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക പീഡിയാട്രിക് കോവിഡ് 19 കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പകർച്ചവ്യാധി മൂലം അനാഥരായ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ പറഞ്ഞു. 18 വയസ് വരെ പ്രായമുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ കുട്ടികൾ ഭയപ്പെടേണ്ടതില്ല,” എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച, കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെ‌എസ്‌സി‌പി‌സി‌ആർ) മൂന്നാമത്തെ തരംഗത്തിന് മുമ്പായി ശിശു സംരക്ഷണത്തിന് വേണ്ടി അടിസ്ഥാന…

Read More
Click Here to Follow Us