ബെംഗളൂരു: ബെംഗളൂരു സൗത്ത് എംപിയും ബിജെപി യുവമോർച്ച പ്രസിഡന്റുമായ തേജസ്വി സൂര്യ ട്വിറ്ററിലൂടെ ഫാബ് ഇന്ത്യക്കെതിരായ വിമർശനം ഉന്നയിച്ചതിനെ തുടർന്ന്, പ്രശസ്തമായ പരമ്പരാഗത വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യ തങ്ങളുടെ പുതിയ ഉത്സവ കളക്‌ഷൻസനൊപ്പം കൊടുത്ത ‘ജാഷൻ ഇ റിവാസ്‘ ട്വീറ്റ് ഒഴിവാക്കി . ദീപാവലി ‘ജാഷൻ ഇ റിവാസ്‘ അല്ലെന്നും പരമ്പരാഗത ഹിന്ദു വേഷങ്ങളിലല്ലാത്ത മോഡലുകളെ ഉൾപ്പെടുത്തിഹിന്ദു ഉത്സവങ്ങളുടെ പരസ്യങ്ങൾ ചിത്രീകരിക്കുന്നത് മനപൂർവമാണെന്നും. ഫാബ് ഇന്ത്യ പോലുള്ള ബ്രാൻഡുകൾ ഇത്തരം മനഃപൂർവ്വമായ ദുരുപയോഗങ്ങൾ നടത്തിയാൽ സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. ഒക്ടോബർ 9 നാണ് ട്വിറ്ററിൽ ഫാബ്…
Read MoreAuthor: WEB TEAM
സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘റാണി ചന്നമ്മ’ പടേ
ബെംഗളൂരു: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും അവരിൽ അവബോധം വളർത്തുന്നതിനുമായി ബെംഗളൂരു സിറ്റി പോലീസ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചു. ‘റാണി ചന്നമ്മ പടേ’ എന്ന് പേരിട്ടിട്ടുള്ള ഈ പ്രത്യേക വിഭാഗം ഡിസിപി (സൗത്ത് – ഈസ്റ്റ് ഡിവിഷൻ ) ശ്രീനാഥ് മഹാദേവ് ജോഷി യുടെ ആശയമാണ്. “സ്ത്രീകൾ, സ്ത്രീകളാൽ, സ്ത്രീകൾക്ക് വേണ്ടി,” എന്ന ആശയത്തെ മുൻനിർത്തി കൊണ്ട് ആരംഭിച്ച റാണി ചന്നമ്മ പടയിൽ പ്രത്യേക പരിശീലനം ലഭിച്ച 31 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ വകുപ്പ്, സന്നദ്ധ സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായും ‘റാണി ചന്നമ്മ പടേ’ ഏകോപിച്ച് പ്രവർത്തിക്കും.
Read Moreനഗരത്തിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്
ബെംഗളൂരു: കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിംഗ്, കാമ്പെയ്‌ൻ മാനേജ്‌മെന്റ്സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ 7 കോടി രൂപയുടെകണക്കിൽപ്പെടാത്ത നിക്ഷേപങ്ങളും 70 കോടിയോളം രൂപയുടെ വ്യാജ ചെലവുകളുടെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കോൺഗ്രസിനായി രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനായി സ്ഥാപനങ്ങൾപ്രവർത്തിക്കുന്നുണ്ടെന്ന് ഐടി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ബെംഗളൂരു, സൂറത്ത്, ചണ്ഡിഗഡ്, മൊഹാലി എന്നിവിടങ്ങളിൽ 7 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ആദായനികുതി വകുപ്പ് ഞായറാഴ്ച പത്രക്കുറിപ്പിൽ അവകാശപ്പെട്ടു. “ബെംഗളൂരുവിൽ, ഡിസൈൻ ബോക്സ്ഡ്ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നത്. കർണാടക പ്രദേശ്…
Read Moreതമിഴ്നാട്ടിൽ നിന്ന് പിടികൂടിയ കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി
ബെംഗളൂരു: മുതുമലൈ ടൈഗർ റിസർവിൽ നിന്ന് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ പിടികൂടിയ മുതിർന്ന കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി. എം ഡി ടി -23 (മുതുമല ഡിവിഷൻടൈഗർ 23) എന്ന് പേരുള്ള, നാല് മനുഷ്യരെയും 10 കന്നുകാലികളെയും ആക്രമിച്ചു കൊന്നതായി കരുതപ്പെടുന്ന കടുവയെ 21 ദിവസത്തെ പരിശ്രമത്തിന് ശേഷം ഒക്ടോബർ 15 വെള്ളിയാഴ്ച ട്രാൻക്വിലൈസർ ഡാർട്ട്ഉപയോഗിച്ച് വനം വകുപ്പ് പിടികൂടി . കടുവയുടെ ശരീരത്തിൽ ചില മുറിവുകളും മുറിവുകളുടെ പാടുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ മുറിവുകൾ ചികിത്സിക്കുന്നുവെന്നും, പരിക്കേറ്റ കടുവയെ മെഡിക്കൽ സംഘം…
Read Moreപ്രൈമറി സ്കൂളുകൾ തുറക്കുന്നതിൽ അനുകൂലിച്ച് വിദഗ്ധരും രക്ഷിതാക്കളും
ബെംഗളൂരു: സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ (I മുതൽ 5 വരെ ക്ലാസുകൾ) ഒക്ടോബർ 21 –ന് തുറക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുന്ന തീയതി തീരുമാനിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുമായി തുറക്കുന്ന കാര്യം ചർച്ച ചെയ്യാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനാൽ സ്കൂളുകൾ തുറക്കുന്നത് കൂടുതൽ വൈകിയേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രൈമറി ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 95 ശതമാനത്തിലധികം വരുന്ന ഗ്രാമീണ മേഖലയിലെ രക്ഷിതാക്കളും സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനത്തിൽ പറയുന്നുണ്ട്. സ്കൂൾ അടഞ്ഞു കിടക്കുമ്പോൾ ലഭ്യമല്ലാത്ത പഠന അവസരങ്ങൾ തങ്ങളുടെ…
Read Moreമൊശം റോഡുകൾ: ‘കുഴി പൂജ’ നടത്താൻ ഒരുങ്ങി പൗര പ്രവർത്തകർ.
ബെംഗളൂരു: നഗരത്തിലെ മോശം റോഡുകൾ നന്നാക്കുന്നതിൽ ബിബിഎംപി യുടെ ഭാഗത്തുനിന്നുള്ളനിരന്തരമായ അവഗണനയിൽ മടുത്ത പൗര പ്രവർത്തകർ ‘കുഴിപൂജ‘ നടത്തുമെന്ന് പ്രഖ്യാപിക്കുകയും റോഡിലെകുഴികൾ നശിപ്പിക്കരുത് എന്ന് ‘ആവശ്യപ്പെടുകയും‘ ചെയ്തു. ഒക്ടോബർ 14 ന് ദസറ ഉത്സവത്തോടനുബന്ധിച്ച്രണ്ട് സംഘടനകളും ചാലൂക്യ സർക്കിളിന് സമീപമാണ് കുഴിപൂജ നടത്താൻ പോകുന്നത്. മുഖ്യമന്ത്രി ബസവരാജ്ബൊമ്മൈയും ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും മിക്കവാറും എല്ലാ ദിവസവും സഞ്ചരിക്കുന്നസ്ഥലമാണ് ഇത്. വാഹന യാത്രികരുടെ ദുരിതങ്ങൾ അവഗണിക്കുകയാണെന്ന് ആരോപിച്ച് പ്രവർത്തകർ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. തലസ്ഥാന നഗരിയിലെ കുഴികൾ ഒഴിവാക്കാൻ ഭരണകക്ഷിയായ ബിജെപി സർക്കാരിന് ബി ക്ലിപ്പ്…
Read Moreപെട്രോൾ വില കുറയ്ക്കാൻ സാധ്യത
ബെംഗളൂരു: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ അവലോകനം ചെയ്തതിന് ശേഷം നികുതി കുറച്ചുകൊണ്ട് പെട്രോൾ വില കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈഞായറാഴ്ച പറഞ്ഞു. “ഇക്കാര്യം സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നതാണ് എന്ന് ഞാൻ ഇതിന് മുൻപേ പറഞ്ഞിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ സമ്പദ്‌വ്യവസ്ഥ അവലോകനം ചെയ്യും, ആ സമയത്ത് സമ്പദ്‌വ്യവസ്ഥ അനുകൂലമാണെങ്കിൽ, വില കുറക്കാനുള്ള അവസരമുണ്ട്,” എന്ന് ധനകാര്യ വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ പെട്രോളിന്റെ നികുതി കുറയ്ക്കാൻ എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Moreഐഎഎസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ് നടത്തി
ബെംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥനായി വേഷം മാറി ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ വഞ്ചിച്ച ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മാണ്ഡ്യ സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. രണ്ട് വ്യത്യസ്ത കേസുകളിലായി 15 ലക്ഷത്തിലധികം രൂപയോളം വഞ്ചിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പേര് സന്ദീപ് എൻ പ്രസാദ് ആണെന്നും ജോലി അന്വേഷിക്കുന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും പ്രതി പറഞ്ഞതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. കെ വീണ എന്ന സ്ത്രീ പുലികേശിനഗർ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ഒരു കേസിൽ 75,000 രൂപശമ്പളത്തിന് സർക്കാർ ഓഫീസിൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് 6 ലക്ഷം…
Read Moreകോളേജുകൾ തുറന്നിട്ടും എൻ ഇ പി ആശങ്കയൊഴിയാതെ അധ്യാപകർ
ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ഒക്ടോബർ 12 മുതൽ നാഷണൽ എജ്യുക്കേഷൻ പോളിസി (NEP) പാഠ്യപദ്ധതിക്ക് കീഴിൽ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഇപ്പോഴും എൻ ഇ പി യുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നുണ്ട് എന്നും നയം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ തങ്ങൾ ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ലെന്നും അധ്യാപകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഓഫ്‌ലൈൻ ക്ലാസുകൾ ഒരു വർഷത്തിലേറെയായി ഇല്ലാതിരുന്നതിനാൽ കോളേജുകൾ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് എത്തിയ പുതിയ സിലബസുമായി ഓഫ്‌ലൈൻ ക്ലാസുകളിലേക്കുള്ള മാറ്റം കൂടുതൽ ബുദ്ധിമുട്ടാണ് എന്ന് അധ്യാപകർ പറഞ്ഞു. വ്യക്തമായ പദ്ധതിയില്ലാതെ ഈ വർഷം എൻഇപി നടപ്പാക്കുമ്പോൾ വിദ്യാർത്ഥികൾ ഗിനി പന്നികളാകുമോഎന്നും ചില അദ്ധ്യാപകർ…
Read Moreസംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1% ൽ താഴെ
ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നവംബർ വരെ കൂടുതൽ പരിശോധനകൾ തുടരണമെന്ന് സർക്കാറിന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാകുമ്പോൽ വൈറസ് വ്യാപനം കൂടുതൽ നടക്കുന്നുണ്ട് എന്നും ടിപിആർ കുറയുമ്പോൾ വൈറസ് വ്യാപനം കുറയുന്നു എന്നും സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചത്തേക്ക് 5 ശതമാനത്തിൽ താഴെയായിരിക്കണം. ജൂലൈ അവസാനത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഒക്ടോബറിൽ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാകുകയും…
Read More