ഐഎഎസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ് നടത്തി

ബെംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥനായി വേഷം മാറി ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ വഞ്ചിച്ച ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ മാണ്ഡ്യ സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. രണ്ട് വ്യത്യസ്ത കേസുകളിലായി 15 ലക്ഷത്തിലധികം രൂപയോളം വഞ്ചിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പേര് സന്ദീപ് എൻ പ്രസാദ് ആണെന്നും ജോലി അന്വേഷിക്കുന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും പ്രതി പറഞ്ഞതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

കെ വീണ എന്ന സ്ത്രീ പുലികേശിനഗർ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ഒരു കേസിൽ 75,000 രൂപശമ്പളത്തിന് സർക്കാർ ഓഫീസിൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് 6 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായിപറയുന്നു. ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വീണ, സന്ദീപിനെ തിരുപ്പതിയിൽ വെച്ചാണ് കണ്ടത്, അയാൾ അവൾക്ക് ജോലി ഉറപ്പ് നൽകുകയും അയാളെ വിശ്വസിച്ചുകൊണ്ട് വീണ പണം നൽകുകയും ചെയ്തു  പിന്നീട്, സന്ദീപ് വീണയ്ക്ക് ഒരു വ്യാജ നിയമന കത്ത് ഇമെയിൽ ചെയ്തു. അയാൾ വീണയുടെ സുഹൃത്തിനെയും ഇത്തരത്തിൽ വലയിലാക്കി.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

സർക്കാർ ഓഫീസുകളിൽ ജോലി നേടാൻ സഹായിക്കുന്ന  ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനെ (സന്ദീപ്) അറിയാമെന്ന് പറഞ്ഞ് സുഹൃത്തിൽ നിന്ന് ആറ് ലക്ഷം രൂപ ശേഖരിച്ചതിന് വീണയ്‌ക്കെതിരെയും ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
[masterslider id="10"]

Related posts