സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സപ്പെടില്ല: മന്ത്രി

ബെംഗളൂരു: താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമത്തിന്റെ വെളിച്ചത്തിൽ വൈദ്യുതി ഉൽപാദനത്തിൽ ഉത്കണ്ഠ നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത ഊർജ്ജ മന്ത്രി വി സുനിൽ കുമാർ തള്ളിക്കളഞ്ഞു. “കൽക്കരി ക്ഷാമം വൈദ്യുതി വിതരണത്തെ ബാധിക്കില്ല.” എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. “ഇതുവരെ വൈദ്യുതി ക്ഷാമം ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം സ്വകാര്യമേഖലയ്ക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഒരു കൃത്രിമ കൽക്കരി ക്ഷാമം സൃഷ്ടിക്കരുത്. അങ്ങനെയാണെങ്കിൽ, ഞങ്ങൾ  അതിനെ ശക്തമായി എതിർക്കുന്നു“ എന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.

Read More

ബൈക്ക് യാത്രികനെതിരെ റോഡിൽ വെടിയുതിർത്ത കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബുധനാഴ്ച രാത്രി റോഡിൽ വെച്ച് രോഷാകുലനായി സഹയാത്രികന് നേരെ വെടിയുതിർത്ത ആളെ പോലീസ്അറസ്റ്റ് ചെയ്തു. നഗരത്തിന്റെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവംനടന്നത്. ബൈക്ക് യാത്രികനായിരുന്ന അനിലിനെയാണ് വെടിവെച്ചത്. പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ട അനിൽതുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യശ്വന്ത്പൂർ പോലീസ് കേസിൽഎഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുംചെയ്തത്. രവീഷ് ഗൗഡ എന്നയാളാണ് പ്രതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ധർമേന്ദർ കുമാർ മീണപറഞ്ഞു. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ്…

Read More

ബൈക്ക് യാത്രികനെതിരെ ഓഡി കാർ ഡ്രൈവർ റോഡിൽ വെടിയുതിർത്തു.

ബെംഗളൂരു: റോഡിൽ വെച്ച് പ്രകോപിതനായ ഓഡി കാർ ഡ്രൈവർ  ബൈക്ക് ഓടിച്ചിരുന്നയാൾക്ക് നേരെ വെടിവെച്ചു. ലക്ഷ്യം തെറ്റിയതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപമാണ് സംഭവം നടന്നത്. ആംബുലൻസ് ഡ്രൈവറായ അനിൽ എന്ന ബൈക്ക് യാത്രികനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എംഎസ് രാമയ്യ മെഡിക്കൽ കോളേജിന്റെ പിൻവാതിലിനു സമീപം രാത്രി 9.25 ഓടെയാണ് സംഭവം. കാർ വേഗത്തിലോടിക്കാൻ പാകത്തിൽ വണ്ടി ഒതുക്കി കൊടുക്കാത്തതിനാൽ കാർ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ കാർ ഡ്രൈവർ തോക്ക് പുറത്തെടുത്ത് ഓടിക്കൊണ്ടിരുന്ന…

Read More

കോവിഡ് വ്യാപനം തടയാൻ വിജയദശമി ദിനത്തിൽ പൂജ നടത്താൻ തീരുമാനം

ബെംഗളൂരു: വിജയദശമി ദിനത്തിൽ മുസ്രായി വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും കോവിഡ് -19 ന്റെ വ്യാപനത്തിനെതിരെയും ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിന്റെ നിയന്ത്രണത്തിനും വേണ്ടി പ്രത്യേക പൂജ നടത്തുമെന്ന് മന്ത്രി ശശികല ജോളെ ചൊവ്വാഴ്ച പറഞ്ഞു. “വിജയദശമി ദിനത്തിൽതിന്മയ്‌ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുമ്പോൾ, സുരക്ഷയ്ക്കായി, ചാമുണ്ഡേശ്വരി ദേവിയെപ്രാർത്ഥിക്കാൻ തീരുമാനിച്ചു. കോവിഡ് -19 ൽ നിന്ന് നമ്മുടെ ആളുകളെ സംരക്ഷിക്കുന്നതിനും പകർച്ചവ്യാധിഅവസാനിക്കാനും വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിന്റെ നിയന്ത്രണത്തിനുമാണ് പൂജ നടത്തുന്നത്” എന്ന് മന്ത്രി പറഞ്ഞു. ” വകുപ്പിന് കീഴിലുള്ള എല്ലാ…

Read More

” 50-100 കോടി സമ്പാദിച്ചിട്ടുണ്ടാവും”ഡികെ ശിവകുമാർ കൈക്കൂലി വാങ്ങിയതായി കോൺഗ്രസ് നേതാക്കൾ;വീഡിയോ;നേതാക്കളെ പുറത്താക്കി.

ബെംഗളൂരു: സംസ്ഥാനത്തെ  കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനെ ചീത്തവിളികുന്നതും  അദ്ധേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്ന് പറയുകയും ചെയ്യുന്ന വീഡിയോ പുറത്ത്. ഒരു 50-100 കോടിയെങ്കിലും സമ്പാദിച്ചിട്ടുണ്ടാവും എന്നും, ഡി.കെ.ശിവകുമാർ മദ്യപനാണ് എന്നും ആണ് അവർ പറയുന്നത്. ഇതേ തുടർന്ന് വീഡിയോയിൽ ഉൾപ്പെട്ട കെപിസിസി മീഡിയ കോർഡിനേറ്റർ എം എ സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ വക്താവും ബല്ലാരിയിൽ നിന്നുള്ള മുൻ എംപിയുമായ വിഎസ്‌ ഉഗ്രപ്പക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. താൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീഡിയോയിൽ ചർച്ചാവിഷയമായ കാര്യങ്ങൾ സത്യമല്ലെന്നുമാണ് വീഡിയോയെക്കുറിച്ചുള്ള ശിവകുമാറിൻറെ പ്രതികരണം. “എനിക്കും…

Read More

കെമിക്കൽ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം

ബെംഗളൂരു: സംസ്ഥാനത്തെ അങ്കോള-യെല്ലാപൂർ ഹൈവേയിലെ അർബലി ഘട്ടിൽ ഇന്ന് രാവിലെ രാസവസ്തുക്കളുമായി പോയ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം ഉണ്ടായി. തീപിടുത്തത്തെ തുടർന്ന് ഈ റോഡിലെ ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെച്ചു. അങ്കോള-യെല്ലാപൂർ ഹൈവേയിൽ ഇന്ന് രാവിലെ 7.30 ന് മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ നിന്ന് ഗുജറാത്തിലെ ഒരു പെയിന്റ് സ്ഥാപനത്തിലേക്ക് ബെൻസീൻ കൊണ്ടുപോയ ഒരു ടാങ്കറാണ് അപകടത്തിൽപ്പെട്ടത് എന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു. രാസവസ്തു നിർവീകരണം നടത്തുന്ന ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രാസവസ്തു മാറ്റാനായി മറ്റൊരു ടാങ്കർ കാർവാറിൽ…

Read More

തൊപ്പി ധരിച്ചതിന് രണ്ട് വിദ്യാർത്ഥികളെ ആക്രമിച്ചു.

ബെംഗളൂരു: മതവിശ്വാസപ്രകാരമുള്ള തൊപ്പി ധരിച്ചതിന് രണ്ട് മുസ്ലീം വിദ്യാർത്ഥികളെ ആക്രമിച്ചു.ബാഗൽകോട്ട് ജില്ലയിലെ ഐക്കൽ പട്ടണത്തിലെ ഒരു സ്വകാര്യ ട്യൂഷൻ ക്ലാസ്സിൽ, പരമ്പരാഗതമായി മുസ്ലീം പുരുഷൻമാർ നമസ്കാര സമയത്ത് ധരിക്കുന്ന തൊപ്പികൾ ധരിച്ചുവന്ന രണ്ട് വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. കൂടാതെ, തംഗഡഗി മഞ്ജു എന്നയാൾ ഈ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തന്റെ പേര് എഫ് ഐ ആറിൽ പരാമർശിക്കരുത് എന്ന് ഇയാൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പോയി ഭീഷണിപ്പെടുത്തുന്ന ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് മർദ്ദിക്കപ്പെട്ട  വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണെങ്കിൽ, മറ്റൊന്ന് ഇവരെ അക്രമിച്ചവർ  തന്നെനൽകിയ…

Read More

ഹണി ട്രാപ്പ്;കച്ചവടക്കാരനിൽ നിന്ന് പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഒരു ഹണി ട്രാപ്പ് ഓപ്പറേഷനിൽ പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് പണം തട്ടിയതിന് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ മൈക്കോ ലേഔട്ട്  പോലീസ് അറസ്റ്റ് ചെയ്തു. ബിടിഎം ലേഔട്ടിലെ നേഹ ഫാത്തിമ (25), സഹായികളായ തസ്ലിം ബാഷ (36), മുഹമ്മദ് അർബാസ് (25) എന്നിവരാണ് പ്രതികൾ. സെപ്റ്റംബർ 29 –ന് മഴ പെയ്യുന്നതിനാൽ കടയിൽ അഭയം പ്രാപിച്ച സംഘത്തിലുള്ള യുവതി കച്ചവടക്കാരനോട് സൗഹൃദം സ്ഥാപിച്ചതായി സൗത്ത്ഈസ്റ്റ് ഡിസിപി  ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. പിന്നീട്, ഇരുവരും  സൗഹൃദത്തിലാവുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. സൗഹൃദത്തിലായ അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും…

Read More

കിണറ്റിൽ വീണ പ്രതിയെ പോലീസ് കോൺസ്റ്റബിൾ രക്ഷിച്ചു

ബെംഗളൂരു: ഒക്ടോബർ 7 ന് രാത്രി തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ തോപ്പൂരിലെ വിജനമായ സ്ഥലത്ത് വെച്ച്  പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ ഓടുന്നതിനിടയിൽ കിണറ്റിൽ വീണ കവർച്ച കേസിലെ പ്രതിയെ പോലീസ് സംഘത്തിലെ കോൺസ്റ്റബിൾ ആർ ശിവകുമാർ രക്ഷിച്ചു. പ്രതിയെ പിന്തുടരുകയായിരുന്നു യെലഹങ്ക പോലീസ്സ്റ്റേഷനിലെ കോൺസ്റ്റബിളായ ആർ ശിവകുമാർ. കയറുകെട്ടി കിണറ്റിലിറങ്ങിയാണ് ശിവകുമാർ പ്രതിയെ രക്ഷിച്ചത്. പോലീസ് സംഘം കേസിലെ നാല് പ്രതികളെ തിരഞ്ഞാണ് സ്ഥലത്തെത്തിയത്. പ്രതികൾ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ശേഷം നാലാമത്തെ ആളെ പിടിക്കാൻ പോലീസ്ഹോട്ടൽ…

Read More

‘ആധുനിക സ്ത്രീകൾ’ പരാമർശത്തിൽ മന്ത്രി സുധാകറിനെ അനുകൂലിച്ച് ബിജെപി നാഷ്ണൽ ജനറൽ സെക്രട്ടറി സിടി രവി.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകർ സ്ത്രീകളെക്കുറിച്ചു നടത്തിയ പരാമർശങ്ങളെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ന്യായീകരിച്ചു.  “ആധുനിക ഇന്ത്യൻ സ്ത്രീകൾ” അവിവാഹിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉള്ള സുധാകറിന്റെ പരാമർശങ്ങൾ “എല്ലാ ഇന്ത്യൻ സ്ത്രീകളെയും” കുറിച്ചല്ലെന്നും എന്നാൽ “ഐടിയിൽ ജോലി ചെയ്യുന്നസ്ത്രീകളും മറ്റ്‌ ചില വിദ്യാസമ്പന്നരായ സ്ത്രീകളും അത്തരം ചിന്താഗതിക്കാരാണെന്നും” സിടി രവി പറഞ്ഞു. വിമർശനങ്ങൾ ഏറ്റ് വാങ്ങിയ സുധാകറിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ച വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് സിടി രവി അഭിപ്രായം പറഞ്ഞത്‌. പടിഞ്ഞാറൻ സ്വാധീനം വർദ്ധിച്ചതും അണു കുടുംബങ്ങൾ…

Read More
Click Here to Follow Us