‘ആധുനിക സ്ത്രീകൾ’ പരാമർശത്തിൽ മന്ത്രി സുധാകറിനെ അനുകൂലിച്ച് ബിജെപി നാഷ്ണൽ ജനറൽ സെക്രട്ടറി സിടി രവി.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകർ സ്ത്രീകളെക്കുറിച്ചു നടത്തിയ പരാമർശങ്ങളെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ന്യായീകരിച്ചു.  ആധുനിക ഇന്ത്യൻ സ്ത്രീകൾഅവിവാഹിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉള്ള സുധാകറിന്റെ പരാമർശങ്ങൾഎല്ലാ ഇന്ത്യൻ സ്ത്രീകളെയുംകുറിച്ചല്ലെന്നും എന്നാൽഐടിയിൽ ജോലി ചെയ്യുന്നസ്ത്രീകളും മറ്റ്‌ ചില വിദ്യാസമ്പന്നരായ സ്ത്രീകളും അത്തരം ചിന്താഗതിക്കാരാണെന്നുംസിടി രവി പറഞ്ഞു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

വിമർശനങ്ങൾ ഏറ്റ് വാങ്ങിയ സുധാകറിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ച വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് സിടി രവി അഭിപ്രായം പറഞ്ഞത്‌.

പടിഞ്ഞാറൻ സ്വാധീനം വർദ്ധിച്ചതും അണു കുടുംബങ്ങൾ കൂടിയതുമാണ് ചിന്താഗതിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ സ്ത്രീകളും ഇങ്ങനെയല്ല. ഇന്നും നമ്മുടെ രാജ്യത്ത് കുടുംബത്തിലുള്ള വിശ്വാസം കൂടുതലാണ്. നമ്മുടെ രാജ്യം അമേരിക്കയെയോ ഇംഗ്ലണ്ടിനെയോ പോലെയല്ല എന്നും സിടി രവിപറഞ്ഞു.

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ(നിംഹാൻസ്) സംസാരിക്കവെയാണ്ആധുനിക സ്ത്രീകൾഅവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നുഎന്നും അവർ വിവാഹം കഴിച്ചാലും കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള പരാമർശങ്ങൾ മന്ത്രിസുധാകർ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts