ബൈക്ക് യാത്രികനെതിരെ ഓഡി കാർ ഡ്രൈവർ റോഡിൽ വെടിയുതിർത്തു.

ബെംഗളൂരു: റോഡിൽ വെച്ച് പ്രകോപിതനായ ഓഡി കാർ ഡ്രൈവർ  ബൈക്ക് ഓടിച്ചിരുന്നയാൾക്ക് നേരെ വെടിവെച്ചു. ലക്ഷ്യം തെറ്റിയതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപമാണ് സംഭവം നടന്നത്.

ആംബുലൻസ് ഡ്രൈവറായ അനിൽ എന്ന ബൈക്ക് യാത്രികനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എംഎസ് രാമയ്യ മെഡിക്കൽ കോളേജിന്റെ പിൻവാതിലിനു സമീപം രാത്രി 9.25 ഓടെയാണ് സംഭവം.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

കാർ വേഗത്തിലോടിക്കാൻ പാകത്തിൽ വണ്ടി ഒതുക്കി കൊടുക്കാത്തതിനാൽ കാർ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ കാർ ഡ്രൈവർ തോക്ക് പുറത്തെടുത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് ബൈക്ക് യാത്രികനെ വെടിവെക്കുകയായിരുന്നു.

ലക്ഷ്യം തെറ്റിയതിനാൽ അനിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് യശ്വന്ത്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts