ബെംഗളൂരു: കൊറോണ വൈറസിന്റെ എവൈ.4.2 വകഭേദം ബാധിച്ചതായി സംശയയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ചൊവ്വാഴ്ച പറഞ്ഞു. “കൊറോണ വൈറസിന്റെ എവൈ .4.2 വകഭേദം ബാധിച്ചതായി സംശയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ ഞാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്ന് മന്ത്രി സുധാകർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ബെംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലേക്ക് (എൻസിബിഎസ്) അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച രണ്ടുപേരും ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നും രോഗലക്ഷണങ്ങളില്ലെന്നും അവർ…
Read MoreAuthor: WEB TEAM
ബിജെപി സംവരണ വിരുദ്ധരാണ്: സിദ്ധരാമയ്യ
വിജയപുര: സംവരണ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി ഒരിക്കലും ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിന്ദഗി മണ്ഡലത്തിലെ വിവിധ സമുദായങ്ങളിലെ നേതാക്കളുമായും ജനങ്ങളുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തി.
Read Moreസംസ്ഥാനത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ വില കുത്തനെ കുറച്ചു.
ബെംഗളൂരു: സംസ്ഥാന സർക്കാർ ആർടി–പിസിആർ ടെസ്റ്റിന്റെ വില കുറച്ചു.സ്വകാര്യ ലാബുകളിൽ ഒരു ടെസ്റ്റിന് 500 രൂപയായി പുതുക്കി നിശ്ചയിച്ചു. മുൻപ് ഇത് 800 രൂപയായിരുന്നു. സംസ്ഥനത്ത് ആർടി–പിസിആർ ടെസ്റ്റിന്റെ വില 1200 രൂപയിൽ നിന്ന് 800 ആയി കുറച്ചതിന് പത്ത് മാസത്തിന്ശേഷമാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ആർടി–പിസിആർ ടെസ്റ്റിന് 500 രൂപയാണ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലാണ് കോവിഡ് -19 പരിശോധനകൾക്കുള്ള പരമാവധി വിലസർക്കാർ പരിഷ്കരിച്ചതായി അറിയിച്ചത്. സർക്കാർ അധികാരികൾ സാമ്പിൾ സ്വകാര്യ ലാബിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ…
Read Moreപുതിയ കോവിഡ് -19 വകഭേദം സംസ്ഥാനത്ത് 7 പേർക്ക് സ്ഥിരീകരിച്ചു;ജാഗ്രതയോടെ സർക്കാർ.
ബെംഗളൂരു: സാർസ് കോവ് 2 വൈറസിന്റെ പുതിയ വകഭേദം നഗരത്തിൽ കുറച്ച് ആളുകൾക്ക് ബാധിച്ചിട്ടുണ്ടെന്ന് പരിശോധനകളുടെ ഫലങ്ങൾ വ്യക്തമാക്കുന്നു. ഡെൽറ്റ വൈറസ് വകഭേദം എ.വൈ. 4.2 ആണ് സംസ്ഥാനത്ത് 7 പേരിൽ കണ്ടെത്തിയത്, ഇതിൽ 3 പേർ നഗരത്തിൽ ഉള്ളവരാണ്. എന്നിരുന്നാലും ഇത് ആശങ്ക നൽകുന്ന ഒരു വകഭേദമല്ല എന്ന് പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. പുതിയ വകഭേദമായ എവൈ.4.2 ബാധിച്ച രണ്ട് കേസുകൾ ബെംഗളൂരുവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് വിദഗ്ധർക്കിടയിൽ സമ്മിശ്ര അഭിപ്രായമാണ് നിലവിലുള്ളത്. പുതിയ വകഭേദം ഡെൽറ്റയുടെ ഉപവംശമായതിനാൽ,…
Read Moreയാത്രക്കാർക്ക് തലവേദനയായി വെളിച്ചമില്ലാത്ത ഹൂഡി റെയിൽവേ അണ്ടർപാസ്
ബെംഗളൂരു: ഹൂഡി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ അണ്ടർപാസിൽ മതിയായ വെളിച്ചമില്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര യാത്രക്കാർക്ക് അപകടകരമാക്കുന്നു. റെയിൽവേയാണ് അടിപ്പാതകൾ നിർമ്മിച്ചതെങ്കിലും, അവ പിന്നീട് ബിബിഎംപിക്ക് കൈമാറിയിരുന്നു . അപ്പാർട്ട്‌മെന്റിലെ വീട്ടുജോലിക്കാരി അണ്ടർപാസിനടുത്ത് വെച്ച് ആക്രമിക്കപ്പെട്ടതായി അണ്ടർപാസിന് സമീപം സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്‌മെന്റിലെ താമസക്കാരൻ പറഞ്ഞു. “ഇവിടെ ലൈറ്റിംഗ് ആവശ്യമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സ്ത്രീ യാത്രക്കാർക്ക് ഈ വഴി തീർത്തും സുരക്ഷിതമല്ല, ” എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഈ വഴിയിലൂടെ കടന്നുപോകുന്നവരിൽ നിന്ന് അക്രമികകൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായും വഴിയിൽ വണ്ടികൾ നിർത്തിയിട്ട് അതിലിരുന്ന് മദ്യപിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
Read Moreആരാധനാലയങ്ങൾ പൊളിക്കുന്നത് തടയുന്നത്തിനായുള്ള നിയമം പ്രാബല്യത്തിൽ വന്നു
ബെംഗളൂരു: ഗവർണറുടെ അംഗീകാരത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന അരാധനാലയങ്ങൾ പൊളിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. കർണാടക നിയമസഭ അടുത്തിടെ പാസാക്കിയ നിയമം ഇപ്പോൾ കർണാടക ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മൈസൂരിലെ നഞ്ചൻഗുഡിലെ ഒരു ക്ഷേത്രം തകർത്തത് ജനരോഷത്തിന് കാരണമായതിനെ തുടർന്നാണ് ഈ ബിൽ നിയമസഭയിൽ തിടുക്കത്തിൽ അവതരിപ്പിക്കുകയും ഒക്ടോബർ 19 ന് ഗവർണർ അനുമതി നൽകുകയും ചെയ്തത്. ഭാവിയിൽ പൊതുസ്ഥലങ്ങളിൽ ഏതെങ്കിലും മതപരമായ കെട്ടിടങ്ങൾ സർക്കാരോ അല്ലെങ്കിൽ പ്രാദേശിക അധികാരികളോ ശരിയായ അനുമതിയില്ലാതെ നിർമ്മിക്കുന്നതും ഈ നിയമം തടയുന്നു.
Read Moreകൊവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് കുട്ടികളുടെ പരിശോധന വർധിച്ചു
ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുട്ടികളിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 21 നും ഒക്ടോബർ 21 നും ഇടയിൽ നടത്തിയ മൊത്തം ടെസ്റ്റുകളിൽ 20.8 ശതമാനം കുട്ടികളിൽ നടത്തിയതാണ്. “കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉള്ളതിനാൽ, മൊത്തം ടെസ്റ്റിന്റെ 10 ശതമാനം 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിർബന്ധമായും നടത്തണമെന്ന്നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾ വാക്സിനേഷന് അർഹരല്ലാത്തതിനാലും ആഗസ്റ്റ് 15 മുതൽ 6 മുതൽ 12 വരെയുള്ളക്ലാസുകൾ വീണ്ടും…
Read Moreവീട്ടിൽ കുടുങ്ങിയ പുലിയെ കാട്ടിലേക്ക് തുറന്നുവിട്ടു.
ബെംഗളൂരു: രാമനഗര ജില്ലയിലെ ജലമംഗല ഗ്രാമത്തിൽ വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുള്ള പെൺപുലിയെ വിജയകരമായി രക്ഷപ്പെടുത്തി കാട്ടിലേക്ക് തുറന്നുവിട്ടു. ആടുകളെയും നായ്ക്കളെയും വേട്ടയാടിയ പുലി ഗ്രാമവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഭക്ഷണം തേടി ശനിയാഴ്ച അർദ്ധരാത്രി ഗ്രാമത്തിൽ പ്രവേശിച്ചപ്പോളാണ് പുലി ഡോക്ടറായ ശിവന്നയുടെ വീട്ടിൽ കുടുങ്ങിയത്. പരിസരവാസികളിൽ ഒരാൾ ഓടിയെത്തി പ്രധാന വാതിലടച്ചതോടെ പുലി ഉള്ളിൽ കുടുങ്ങി. തുടർന്ന് ഗ്രാമവാസികൾ വനപാലകരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് ഡോ.ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ ഒരു സംഘം പുലിയെപിടികൂടി കാട്ടിലേക്ക് തുറന്നു വിടുകയും ചെയ്തു.
Read Moreഉപതിരഞ്ഞെടുപ്പ്: പണമില്ല, മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ബെംഗളൂരു: ഹംഗൽ, സിന്ദ്ഗി മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന അധികാരികൾ മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹംഗൽ, സിന്ദ്ഗി ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഭരണകക്ഷിയായ ബിജെപി ആളുകൾക്ക് പണം നൽകിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ. ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹംഗൽ, സിന്ദ്ഗി നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്കമ്മീഷൻ 99 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 303 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജീവമാക്കിയതായി ചീഫ്ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 22,785.52 രൂപ വിലമതിക്കുന്ന 53.130 ലിറ്റർ…
Read Moreവാക്‌സിനോടുള്ള വിമുഖത മാറ്റാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി
ഹുബ്ബള്ളി: കോവിഡ് -19 അണുബാധയുടെ തീവ്രത കുറയുന്നതിനാൽ ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ അലംഭാവം കാണിക്കരുത് എന്നും പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ബാധിക്കുകയാണെങ്കിൽ വാക്‌സിൻ എടുക്കാതിരിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിഡോ. കെ സുധാകർ പറഞ്ഞു. മൂന്നാമത്തെ തരംഗം ഉണ്ടകുമൊ എന്നതിൽ തനിക്ക് ഉറപ്പില്ലെങ്കിലും, വാക്സിൻ എടുക്കാതിരിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകുവാൻ സാധ്യത ഉണ്ട് എന്ന് സുധാകർ പറഞ്ഞു. ആദ്യ ഡോസ് എടുത്തവർ പൂർണ്ണമായും പ്രതിരോധശേഷി നേടുന്നതിന് രണ്ടാമത്തേത് നിർബന്ധമായും എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 52 ലക്ഷം ആളുകൾ രണ്ടാമത്തെ ഡോസ് എടുക്കാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
Read More