ഉപതിരഞ്ഞെടുപ്പ്: പണമില്ല, മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ഹംഗൽ, സിന്ദ്ഗി മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന അധികാരികൾ മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹംഗൽ, സിന്ദ്ഗി ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഭരണകക്ഷിയായ ബിജെപി ആളുകൾക്ക് പണം  നൽകിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ.

ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹംഗൽ, സിന്ദ്ഗി നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്കമ്മീഷൻ 99 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 303 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജീവമാക്കിയതായി ചീഫ്ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

22,785.52 രൂപ വിലമതിക്കുന്ന 53.130 ലിറ്റർ മദ്യം ഫ്ലൈയിംഗ് സ്ക്വാഡുകളും പോലീസ് ഉദ്യോഗസ്ഥരുംപിടിച്ചെടുത്തിട്ടുണ്ട്. 353.470 ലിറ്റർ ഇന്ത്യൻ നിർമിത മദ്യവും 1.85 ലക്ഷം രൂപയുടെ മറ്റ് മദ്യവും എക്സൈസ് വകുപ്പ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
[masterslider id="10"]

Related posts