ഹുബ്ബള്ളി: കോവിഡ് -19 അണുബാധയുടെ തീവ്രത കുറയുന്നതിനാൽ ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ അലംഭാവം കാണിക്കരുത് എന്നും പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ബാധിക്കുകയാണെങ്കിൽ വാക്സിൻ എടുക്കാതിരിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിഡോ. കെ സുധാകർ പറഞ്ഞു.
മൂന്നാമത്തെ തരംഗം ഉണ്ടകുമൊ എന്നതിൽ തനിക്ക് ഉറപ്പില്ലെങ്കിലും, വാക്സിൻ എടുക്കാതിരിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകുവാൻ സാധ്യത ഉണ്ട് എന്ന് സുധാകർ പറഞ്ഞു. ആദ്യ ഡോസ് എടുത്തവർ പൂർണ്ണമായും പ്രതിരോധശേഷി നേടുന്നതിന് രണ്ടാമത്തേത് നിർബന്ധമായും എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 52 ലക്ഷം ആളുകൾ രണ്ടാമത്തെ ഡോസ് എടുക്കാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.