പുതിയ കോവിഡ് -19 വകഭേദം സംസ്ഥാനത്ത് 7 പേർക്ക് സ്ഥിരീകരിച്ചു;ജാഗ്രതയോടെ സർക്കാർ.

ബെംഗളൂരു: സാർസ്‌ കോവ് 2 വൈറസിന്റെ പുതിയ വകഭേദം നഗരത്തിൽ കുറച്ച് ആളുകൾക്ക് ബാധിച്ചിട്ടുണ്ടെന്ന് പരിശോധനകളുടെ ഫലങ്ങൾ വ്യക്തമാക്കുന്നു.

ഡെൽറ്റ വൈറസ് വകഭേദം എ.വൈ. 4.2 ആണ് സംസ്ഥാനത്ത് 7 പേരിൽ കണ്ടെത്തിയത്, ഇതിൽ 3 പേർ നഗരത്തിൽ ഉള്ളവരാണ്.

എന്നിരുന്നാലും ഇത് ആശങ്ക നൽകുന്ന ഒരു വകഭേദമല്ല എന്ന് പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. പുതിയ വകഭേദമായ  എവൈ.4.2 ബാധിച്ച രണ്ട് കേസുകൾ ബെംഗളൂരുവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് വിദഗ്ധർക്കിടയിൽ സമ്മിശ്ര അഭിപ്രായമാണ് നിലവിലുള്ളത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

പുതിയ വകഭേദം ഡെൽറ്റയുടെ ഉപവംശമായതിനാൽ, ഇത് ഒരു പുതിയ തരംഗത്തിന് കരണമാകില്ല എന്ന് ഒരു വിഭാഗം വിദഗ്ധർ പറയുമ്പോൾ വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts