സംസ്ഥാനഗാനം ആലപിക്കുന്ന സമയം സംബന്ധിച്ച് അന്തിമ തീരുമാനം,ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി

ബെംഗളൂരു : സംസ്ഥാന ഗാനം ക്രമീകരണം സംബന്ധിച്ച് വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ശേഷം അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും കന്നഡ സാംസ്കാരിക വകുപ്പ് മന്ത്രി വി.സുനിൽ കുമാർ പറഞ്ഞു.

കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ചുള്ള ‘കന്നഡക്കാഗി നാവ്’ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംസ്ഥാന ഗാനം ആലപിക്കുന്നത് ക്രമീകരിക്കുന്നത് രണ്ട് മിനിറ്റ് മുപ്പത് സെക്കന്റിലോ അല്ലെങ്കിൽ തൊണ്ണൂറ് സെക്കന്റിലോ ആയിരിക്കും.“ആദ്യം വീടുകളിൽ കന്നഡയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇൻറർനെറ്റിലെയും മൊബൈൽ ഫോണുകളിലെയും എല്ലാ ഇടപാടുകളിലും നാം കന്നഡ ഉപയോഗിച്ചു തുടങ്ങുകയും കന്നഡയിൽ ഒപ്പിടാൻ പ്രോത്സാഹിപ്പിക്കുകയും വേണം”ലാൽബാഗിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പറഞ്ഞു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

പൊതുജനങ്ങൾക്ക് കുവെമ്പു ഭാഷ ഭാരതി തയ്യാറാക്കിയ കന്നട സംസാരിക്കുന്ന ഗൈഡും അദ്ദേഹം വിതരണം ചെയ്തു.

ഒക്‌ടോബർ 28ന് രാവിലെ 11 മണിക്ക് കാമ്പയിന്റെ ഭാഗമായി ആളുകൾ എവിടെയായിരുന്നാലും ചെറിയ തോതിൽ ഒത്തുകൂടാനും കന്നഡ ഗാനങ്ങൾ ആലപിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts