യാത്രക്കാർക്ക് തലവേദനയായി വെളിച്ചമില്ലാത്ത ഹൂഡി റെയിൽവേ അണ്ടർപാസ്

ബെംഗളൂരു: ഹൂഡി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ അണ്ടർപാസിൽ  മതിയായ വെളിച്ചമില്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര യാത്രക്കാർക്ക് അപകടകരമാക്കുന്നു. റെയിൽവേയാണ് അടിപ്പാതകൾ നിർമ്മിച്ചതെങ്കിലും, അവ പിന്നീട് ബിബിഎംപിക്ക് കൈമാറിയിരുന്നു .

അപ്പാർട്ട്‌മെന്റിലെ വീട്ടുജോലിക്കാരി അണ്ടർപാസിനടുത്ത് വെച്ച് ആക്രമിക്കപ്പെട്ടതായി  അണ്ടർപാസിന് സമീപം സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്‌മെന്റിലെ താമസക്കാരൻ പറഞ്ഞു. “ഇവിടെ ലൈറ്റിംഗ് ആവശ്യമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സ്ത്രീ യാത്രക്കാർക്ക് വഴി തീർത്തും സുരക്ഷിതമല്ല, ” എന്ന് ഒരു യാത്രക്കാരൻ  പറഞ്ഞു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ഈ വഴിയിലൂടെ കടന്നുപോകുന്നവരിൽ നിന്ന് അക്രമികകൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായും വഴിയിൽ വണ്ടികൾ നിർത്തിയിട്ട് അതിലിരുന്ന് മദ്യപിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us