സ്കൂളുകൾ വീണ്ടും തുറന്നു : രേഖപെടുത്തിയത്ത് 60% ഹാജർ മാത്രം

ബെംഗളൂരു : 1-5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്, ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ചില സ്‌കൂളുകളിൽ മാത്രമേ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ വരുന്നത് കണ്ടുള്ളൂ.അത്കൊണ്ട് തന്നെ, ആദ്യ ദിവസം 60% ഹാജർ മാത്രമാണ് രേഖപ്പെടുത്തിയത് .സ്വകാര്യ സ്‌കൂളുകളിൽ ഇടത്തരം, താഴ്ന്ന വരുമാനമുള്ള പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തവരിൽ ഏറെയും.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

2020 മാർച്ചിന് ശേഷം 1-5 ക്ലാസ് വിദ്യാർത്ഥികൾക്കായി ആദ്യമായി ആണ് സ്‌കൂളുകൾ തുറക്കുന്നത്,എന്നാൽ ചില മാതാപിതാക്കൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ തുടരാൻ ആണ് താൽപ്പര്യപ്പെടുന്നതെന്ന് കണ്ടെത്തി.

പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ വീണ്ടും തുറന്നതിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളായ ബ്ലോസംസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ലീലാവതി പറഞ്ഞു. “കുട്ടികൾ സ്കൂളിൽ വരാൻ വളരെ ഉത്സാഹത്തിലായിരുന്നു.ഹാജർ നില നല്ലതായിരുന്നു. ആദ്യ ദിവസം 60% വിദ്യാർത്ഥികളും ക്ലാസുകളിൽ പങ്കെടുത്തു.കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”അവർ പറഞ്ഞു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts