മയക്കുമരുന്ന് വില്പനക്കാരെ ദയയില്ലാതെ കൊന്നൊടുക്കി ഫിലിപ്പൈൻസ് .വിൽപ്പനയെ സഹായിക്കുന്നവരെയും കൊന്നു തള്ളാൻ പ്രെസിഡന്റിന്റെ ഉത്തരവ്,ഒരു ലക്ഷം പേര് കിഴടങ്ങി ,500 നു മേലെ ആള്ക്കാരെ വെടിവെച്ചു കൊന്നു,സൈനിക ജനറൽന്മാരുൾപ്പടെ നിരവധിപ്പേരെ അറസ്റ്റ് ചെയ്‌തു.മേയറും മകനും ഉൾപ്പടെയുള്ളവരെ കൊന്നു കളയാൻ പ്രെസിഡന്റിന്റെ കൽപ്പന.

മനില: . രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരെ എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഫിലിപ്പൈൻസിൽ അരുംകൊലകള്‍ നടപ്പാക്കുന്നു . മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍ ആയുധങ്ങളുമായി ഇറങ്ങിയത്. പദ്ധതി തുടങ്ങി ഇതിനകം 500 ലേറെ പേരെ അരുംകൊല നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും അഞ്ച് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഒരു ലക്ഷത്തോളം പേര്‍ കീഴടങ്ങിയതായാണ് കണക്ക്. മയക്കു…

Read More

ട്രംപിനെ വിഡ്ഢിയെന്നു വിളിച്ചു ഒബാമ ,അദ്ദേഹത്തിന്റെ സ്ഥാനാത്ഥിത്വം റിപ്പബ്ലിക്കൻ പാർട്ടി പിൻവലിക്കണം എന്നും ഹുമയൂൺ ഖാന്റെ കുടുംബത്തെ അവഹേളിച്ചതിനു എതിരെയും ഒബാമ

വാഷിംഗ്ടണ്‍; റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഒബാമ രംഗത്ത്. യുഎസ് പ്രസിഡന്റാവാന്‍ ട്രംപിനെ കൊള്ളില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു. അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണെ്ടന്നു പ്രസ്താവിക്കുന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു ശരിയല്ലെന്ന് പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടിഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല.

Read More

ഇനി സഖ്യം വേണമെങ്കിൽ മാണി മുൻകൈ എടുത്തു വരട്ടെയെന്നും ജോസ് കെ മാണിയുടെ മന്ത്രിപദം സാങ്കല്പികം മാത്രമാണെന്നും കുമ്മനം

ചരല്‍ക്കുന്ന് ക്യാമ്പിലെ കെ.എം മാണിയുടെ നിലപാട് നിന്നായകമാകുമ്പോൾ ബി ജെ പി നയം കുമ്മനം വ്യക്തമാക്കുന്നു. കെ.എം മാണി മുന്‍കൈയെടുത്താല്‍ മാത്രമേ സഖ്യചര്‍ച്ചകള്‍ക്ക് ഇനി ബിജെപി തയ്യാറുള്ളൂവെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു . ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ സാങ്കല്‍പികം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി. . മാണിയെ പലകുറി സ്വാഗതം ചെയ്തെങ്കിലും, ഇനി കേരളാ കോണ്‍ഗ്ര്സ് എമ്മിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നീക്കങ്ങള്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇത് സംബന്ധിച്ച യാതൊരു നീക്കവും ബിജെപിയുമായി മാണി നടത്തിയിട്ടില്ലെന്ന്…

Read More

ചരക്കു സേവന നികുതി ബില്ല് രാജ്യസഭയിൽ.ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാക്കുന്ന ബില്ലിനായി കോൺഗ്രസ്സും ബി ജെ പിയും കൈകോർക്കുന്നു,മോഡി സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായി ബില്ല് മാറും

ഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ കേരളം ഉൾപ്പടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് അത് നേട്ടമാകും. ചരക്ക് സേവന നികുതിയുടെ പരിധിയിൽ നിന്ന് മദ്യം, പുകയില, പെട്രോളിയം ഉല്പന്നങ്ങൾ എന്നിവയെ ഒഴിവാക്കും. അന്തര്‍സംസ്ഥാന വിനിമയങ്ങളിൽ ഉല്പന്ന ങ്ങൾക്കുമേൽ ഒരുശതമാനം നികുതി ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു ഭരണഘടനയുടെ 122-മത്തെ ഭേഗഗതിയിലൂടെയാണ് രാജ്യത്ത് പുതിയ നികുതി സംവിധാനം കൊണ്ടുവരുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നികുതുകൾ ഏകീകരിച്ചുകൊണ്ടുള്ള പുതിയ സംവിധാനമാണ് ചരക്ക് സേവന നികുതി. അന്തര്‍സംസ്ഥാന വിനിമയ നികുതികൾ പുതിയ സംവിധാനം വരുമ്പോൾ ദേശീയ…

Read More

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രനേതൃത്വത്തിന് മുന്നിൽ 3 പേരുകൾ

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന ആരോഗ്യമന്ത്രി നിഥിൻഭായ് പട്ടേലിന് നറുക്ക് വീഴാൻ സാധ്യത. നിയമസഭാംഗം സൗരഭ് പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് രൂപാണി എന്നിവരുടെപേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ആനന്ദീബെൻ പട്ടേലിനെ പഞ്ചാബ് ഗവർണറായി നിയമിച്ചേക്കും ബിജെപിക്ക് സംസ്ഥാനത്തുണ്ടായ പ്രതിഛായ നഷ്ടം പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ആലോചനകളാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. ശക്തനായ ഒരു നേതാവിന്‍റെ കീഴിൽ തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റുമെന്ന് ബിജെപി നേതൃത്വം മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിധിൻഭായ് പട്ടേലിന്‍റെ പേര് ഉയർന്നുവരുന്നത്. മെഹ്സാനയിൽനിന്നുള്ള നിയമസഭാ അംഗമായ…

Read More

സെക്രെട്ടറിയേറ്റിനു മുന്നിൽ ആത്‍മഹത്യ ഭീഷണി മുഴക്കിയ യുവാക്കളെ താഴെയിറക്കി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് താഴെയിറക്കി. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് താഴെയിറക്കിയത്. ബഹുനില കെട്ടിടത്തിന് മുകളില്‍ ഉദ്യോഗാര്‍ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പോലീസെത്തിയത്. റിസര്ക‍ ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തിലേക്ക് 2010-ല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കളാണ് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി സമരം നടത്തിയത്. തിങ്കളാഴ്ച മരത്തിലും കെട്ടിടത്തിലും കയറിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്‍ മരത്തിന് മുകളില്‍ കയറിയ യുവാക്കള്‍…

Read More

മോദിയും ട്രംപും ഒരേ തൂവൽപക്ഷികൾ തന്നെയാണ്:കനയ്യ കുമാർ

കോഴിക്കോട് :അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയും നരേന്ദ്രമോദിയെയും കടന്നു ആക്രമിച്ചു ജെ എൻ യു സമര നായകൻ കനയ്യ കുമാർ .കപട ദേശീയ വാദത്തിനും മത റ്റീവ്രവാദത്തിനും എതിരെ എ വൈ ഐ എഫ് ദേശീയ ജനറൽ കൗൺിസിൽ ജില്ലയിൽ നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കനയ്യ കുമാർ .മോഡി ഹിന്ദിയും ട്രംപ് ഇംഗ്ലീഷും സംസാരിക്കുന്നു എന്ന വ്യത്യാസം മാത്രമേ രണ്ടു പേരും തമ്മിൽ ഉള്ളുവെന്നും രണ്ടു പേരുടെയും ഉദ്ദേശം മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്നും കൂട്ടിച്ചർത്തു .ലോകം മുഴുവനും ഇസ്ലാമോഫോബിയ സൃഷ്ടിക്കാനാണ്…

Read More

പട്ടി കുരക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നതെന്ന് പറഞ്ഞു പ്രസംഗം നടത്തിയ ബാലകൃഷ്ണപിള്ള വിവാദത്തിൽ.

ന്യൂന പക്ഷങ്ങളെ അടച്ചു ആക്ഷേപിച്ചുകൊണ്ടു ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം പുതിയ വിവാദത്തിനു തിരികൊളുത്തി .ശബരിമലയില്‍ സ്ത്രീകള്‍ കയറുന്ന വിഷയത്തില്‍ തന്ത്രിമാരും ആചാര്യമാരും പറഞ്ഞത് ശരിയല്ലന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയല്ല. പള്ളിയില്‍നിന്നും നായ കുരക്കുന്നത് പോലയാണ് ബാങ്ക് വിളിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പ്രസംഗിച്ചു. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് ബാലകൃഷ്ണപിള്ളയുടെ പറയുന്നത് പത്ഥനാപുരത്തെ കമുകുംചേരിയിൽ എൻ എസ് എസ് താലൂക് യൂണിയൻ വാർഷികയോഗത്തിലാണ് വിവാദ പരാമർശം നടത്തിയത് തിരുവനന്തപുരത്ത് താമസിക്കുന്നിടത്തെ പള്ളിയില്‍ നിന്നും നായകുരക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നതെന്നും പിള്ള പറയുന്നുണ്ട്. ഇന്ന്…

Read More

ബംഗളുരുവിലെ എക്സ് .ബസ് കണ്ടക്ടർ രജനിക്ക് എത്ര രൂപ കിട്ടിക്കാണും കബാലിക്ക് ??

രജനികാന്ത് പണ്ട് ബംഗളുരുവിൽ ബസ് കണ്ടക്ടർ ആയിരുന്ന കഥ ഒക്കെ എല്ലാര്ക്കും അറിയാവുന്നതാണ് .അവിടെ നിന്നും വളർന്നു ലോകം അറിയുന്ന സ്റ്റാർ ആയ അദ്ദേഹം എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു. തലൈവരുടെ കബാലി ബോക്സ് ഓഫീസിൽ കുതിച്ചു പായുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് രജനി എത്ര വാങ്ങി കബാലിയിൽ അഭിനയിക്കാൻ എന്നത് .രജനിയുടെ സ്റ്റാർ വാല്യൂ അറിയാവുന്നവർക്ക് എത്രയാണ് കബാലിക്ക് വേണ്ടി രജനിക്ക് കൊടുത്തത് എന്ന് കേട്ടാൽ വലിയ അത്ഭുതം ഒന്നും തോന്നില്ല എങ്കിലും ഒരു ദീർഘനിശ്വാസത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കുകയുള്ളു .…

Read More

ബെഗളൂരുവിലെ ഓട്ടോക്കാരുടെ അന്യസംസ്ഥാന വിരോധം വീണ്ടും മറനീക്കി,ഇത്തവണ ആക്രമിക്കപ്പെട്ടത് നോർത്ത് ഇന്ത്യക്കാരനായ മേജർ,വഴിയേ പോയവരും തല്ലാൻ കൂടി ,രക്ഷകനായത് ടെക്കി.

ബെംഗളൂരു : 33 വയസുകാരനായ ആർമി മേജറിനെ കാറിൽ നിന്നുംവലിച്ചിറക്കി മർദ്ദിച്ചു.എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോലോജിക്കു സമീപം കാഗ്ഗാദാസപുര മെയിൻ റോഡിലാണ് സംഭവം .ഹരിയാന രെജിസ്ട്രേഷനിലുള്ള തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന മേജറിനെ സൈഡിൽ എത്തിയ ഓട്ടോക്കാരൻ തുറിച്ചുനോക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം .തന്നെ തുറിച്ചു നോക്കിയവരുടെ ഫോട്ടോ എടുത്ത മേജറിന്റെ കാറിന്റെ വിൻഡ് ഷിൽഡ് നശിപ്പിച്ച ഇയാൾ കന്നടയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു .ഭാഷ മനസിലാകാത്ത മേജർ പോലീസിൽ പരാതി ചെയ്യുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കുകയും…

Read More
Click Here to Follow Us