കെ.സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്;മുൻഗ്ലാസ് തകർന്നു;ഡ്രൈവർക്ക് ക്രൂര മർദ്ദനം;സംഭവം മണ്ഡ്യക്ക് സമീപം.

ബെംഗളൂരു : നഗരത്തിൽ നിന്ന് മുന്നാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിയുകയും ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ മണ്ഡ്യക്ക് സമീപം എലിയൂർ സർക്കിളിൽ ആണ് സംഭവം നടന്നത്. സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് കാറിലെത്തിയ സംഘം ആദ്യം ബസ് തടയുകയായിരുന്നു, തുടർന്ന് ബൈക്കിലെത്തിയ സംഘം ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഡ്രൈവർ കം കണ്ടക്ടർ സനൂപിനാണ് പരിക്കേറ്റത്. സർവ്വീസ് മുടങ്ങിയതോടെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.ബസിൻ്റെ മുൻ ക്ലാസ് അക്രമികൾ…

Read More

കാത്തിരിപ്പിനൊടുവിൽ ഇലക്ട്രോണിക്ക് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തുന്നു;തീയതി പ്രഖ്യാപിച്ചു.

ബെംഗളൂരു : നഗരത്തിൽ മെട്രോ സർവീസ് തുടങ്ങി 10 വർഷം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട സോഫ്റ്റ് വെയർ ഹബ് ആയ ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തിയിരുന്നില്ല. ഇൻഡസ്ട്രിയൽ ഏരിയയായ ബൊമ്മ സാന്ദ്രയിൽ നിന്ന് തുടങ്ങി ഇലക്ട്രോണിക് സിറ്റി സിൽക്ക് ബോർഡ് വഴി രാഷ്ട്രീയ വിദ്യാലയയിലെ നിലവിലുള്ള ഗ്രീൻ ലൈനിൽ ചെന്നു ചേരുന്ന യെല്ലോ ലൈനിൻ്റെ നിർമ്മാണം തുടങ്ങിയിട്ട് 3-4 വർഷമായി. കോവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതിൽ ബൊമ്മ സാന്ദ്ര മുതൽ സിൽക്ക് ബോർഡ് വരെയുള്ള 19 കിലോമീറ്റർ…

Read More

വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയ മലയാളിയെ കാണാതായതായി പരാതി.

ബെംഗളൂരു: കേരളത്തില്‍ നിന്നും വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയ ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. എറണാകുളം ഏലൂര്‍ സ്വദേശി വി.കെ.പരമേശ്വര(79)നെയാണ് കാണാതായത്. മൈസൂരു മൃഗശാലയില്‍ വെച്ചാണ് ഇദ്ദേഹത്തെ കാണാതായത്. സംഭവത്തില്‍ കുടുംബം മൈസൂരു നസര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ആഗസ്ത് 11നാണ് പരമേശ്വരനും കുടുംബവും കേരളത്തില്‍ നിന്നും യാത്രതിരിച്ചത്. 12ന് മൂകാംബിക ക്ഷേത്രത്തിലെത്തിയ സംഘം ദര്‍ശനത്തിന് ശേഷം 13ന് മൈസൂരുവിലെത്തി. 14ന് രാവിലെ കുടുംബം മൈസൂരു മൃഗശാല സന്ദര്‍ശിക്കുന്നതിനിടയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പരമേശ്വരനെ കാണാതാവുന്നത്. ഉടന്‍ തന്നെ കുടുംബം വിവരം മൃശാല അധികൃതരെ…

Read More

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം ഇന്ന്.

ബെംഗളുരു: കർണാടകയിലെ  ക്രൈസ്തവ പെന്തെക്കൊസ്ത്  പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി സി പി എ) 18-മത് വാർഷിക സമ്മേളനവും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷികവും   ആഗസ്റ്റ് 15 ഇന്ന് വൈകിട്ട് 6.30മുതൽ 9 വരെ ഹൊറമാവ് അഗര ബഥേൽ ന്യൂ ലൈഫ് കോളേജ് ഹാളിൽ നടക്കും. ക്രൈസ്തവ ഗ്രന്ഥകാരനും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും സുവിശേഷകനുമായ ഡോ.സിനി ജോയ്സ് മാത്യു ( കൊച്ചി) മുഖ്യാതിഥി ആയിരിക്കും. ബി. സി. പി. എ രക്ഷാധികാരിയും കർണാടക ഐ.പി.സി വൈസ് പ്രസിഡൻ്റുമായ  പാസ്റ്റർ…

Read More

നോർക്ക റസിഡന്റ് വൈസ് ചെയർമാന്റെ അധ്യക്ഷതയിൽ പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗം ആഗസ്റ്റ് 20ന്.

ബെംഗളൂരു : കർണാടകയിലെ പ്രവാസി മലയാളികൾ  നേരിടുന്ന വിവിധ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കാണുന്നതിനും ,കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സിൻ്റെ  ആഭിമുഖ്യത്തിൽ “കർണാടക പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗം ” സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആഗസ്റ്റ് 20-ന്  ശനിയാഴ്ച്ച വൈകുന്നേരം  4  മണിക്ക് കോക്സ്  ടൗൺ വീലേഴ്‌സ്  റോഡിലെ ഇന്ത്യൻ ജിംഖാനാ ക്ലബ്ബിലാണ് യോഗം നടക്കുക. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന  യോഗത്തിൽ…

Read More

അരക്ക് മുകളിലേക്ക് നൂൽബന്ധമില്ലാതെ ബിഗ് ബോസ് താരത്തിൻ്റെ ഫോട്ടോ ഷൂട്ട് വൈറൽ!

കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണിൽ ഏറ്റവും വേഗത്തിൽ കളിയിൽ നിന്ന് പുറത്തായ മൽസരാത്ഥിയാണ് ജാനകി സുധീർ. സ്വവർഗ്ഗക്കാരുടെ കഥ പറയുന്ന ഹോളിവുണ്ട് എന്ന് സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നത് ജാനകിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പുറത്ത് വരികയുണ്ടായി, അത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ജാനകിയുടേതായി ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഓണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഈ ചിത്രങ്ങൾ പകർത്തിയത് റൗണത് ശങ്കറാണ്. View…

Read More

സ്വാതന്ത്ര്യദിന അവധിക്ക് യാത്ര ചെയ്യുന്നവർക്കായി നിരവധി സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച്ച വരുന്നതിനാൽ 3 ദിവസം തുടർച്ചയായി അവധി കിട്ടും എന്ന കാരണത്താൽ നിരവധി മലയാളികൾ ആണ് നാട്ടിൽ പോകാൻ കാത്തിരിക്കുന്നത്, ഇവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആഗസ്റ്റ് 12 ന് നഗരത്തിൽ നിന്ന്കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും 15 ന് തിരിച്ചും സ്പെഷ്യൽ സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക ആർ ടി.സി. വടക്കൻ കേരളത്തിലേക്ക് ഉള്ള ബസുകൾ കെങ്കേരി സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും തെക്കൻ കേരളത്തിലേക്ക് ഉള്ള ബസുകൾ ശാന്തി നഗർ ബസ് സ്റ്റാൻ്റിൽ നിന്നും യാത്ര തിരിക്കും. ഒരു വശത്തേക്ക്…

Read More

കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾ നടത്തിയ മലയാളി സംഘടനകളെ ആദരിച്ച് മലയാളം മിഷൻ.

ബെംഗളൂരു :മലയാള ഭാഷയും സംസ്കാരവും  സംരക്ഷിക്കുന്നതിലും പുതുതലമുറയ്ക്ക് കൈമാറുന്നതിലും പ്രവാസി മലയാളി സമൂഹം വലിയ സംഭാവനകൾ നൽകുന്നുവെന്ന്  കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാളം മിഷൻ  കർണാടക ചാപ്റ്ററിന്റെ  നേതൃത്വത്തിൽ,  ബാംഗ്ളൂർ കെ .എൻ. ഇ  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന  അധ്യാപക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളെ ജാതി മത രാക്ഷ്ട്രീയ ചിന്തകൾക്ക്  അതീതമായി ഒന്നിപ്പിക്കുന്ന വലിയൊരു ഘടകമായി മലയാള ഭാഷ മാറിക്കഴിഞ്ഞു. മാതൃഭാഷക്കും  സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്നവരാണ്,  യാതൊരു പ്രതിഫലനവും ആഗ്രഹിക്കാതെ…

Read More

കർണാടക ചിത്രകല പരിഷത്തിലെ പൂർവ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം.

ബെംഗളൂരു :ചിത്രകല പരിഷത്തിലെ പൂർവവിദ്യാർഥികളായ ആഷ എഡ്വിൻ , അഞ്ജലി മുദ്ര, ജെറി, വിവാൻ, വിജയകുമാർ, സതീഷ് ദാമോദരൻ എന്നീ പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രദർശനം ഓഗസ്റ്റ് 14 വരെ തുടരും. രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ് പ്രദർശന സമയം. ചിത്രകല പരിഷത്തിലെ മൂന്നാം നമ്പർ ഗ്യാലറിയിലാണ് ചിത്ര പ്രദർശM നടക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

Read More

കേരളത്തിൻ്റെ തിരുവാതിര പോലെ; സത്രീകളുടെ പ്രധാന ഉൽസവം വരമഹാലക്ഷ്മി ഹബ്ബക്ക് ഒരുങ്ങി നഗരം.

ബെംഗളൂൂരു : കേരളത്തിലെ സ്ത്രീകളുടെ പ്രധാന ആഘോഷമായ തിരുവാതിര പോലെയാണ് സംസ്ഥാനത്ത് വര മഹാലക്ഷ്മി ഉൽസവം. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിലുള്ള കുണ്ഡിന്യപുരിയിൽ ജീവിച്ചിരുന്ന ചാരുമതി എന്ന് സ്ത്രീക്ക് സ്വപ്നത്തിൽ ലക്ഷ്മീ ദർശന സൗഭാഗ്യമുണ്ടാവുകയും ദേവിയുടെ നിർദ്ദേശപ്രകാരം അവരാണ് വരമഹാലക്ഷ്മീ പൂജ തുടങ്ങിവച്ചതും എന്നാണ് കഥ. ക്ഷേത്രങ്ങളിലും വീടുകളിലും വര മഹാലക്ഷ്മി ഹബ്ബയോട് അനുബന്ധിച്ച് പ്രത്യേക പൂജകൾ നടത്തും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോവിഡിൻ്റെ നിഴലിൽ കരിന്തിരി കത്തിയ…

Read More
Click Here to Follow Us