കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾ നടത്തിയ മലയാളി സംഘടനകളെ ആദരിച്ച് മലയാളം മിഷൻ.

ബെംഗളൂരു :മലയാള ഭാഷയും സംസ്കാരവും  സംരക്ഷിക്കുന്നതിലും പുതുതലമുറയ്ക്ക് കൈമാറുന്നതിലും പ്രവാസി മലയാളി സമൂഹം വലിയ സംഭാവനകൾ നൽകുന്നുവെന്ന്  കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു.

മലയാളം മിഷൻ  കർണാടക ചാപ്റ്ററിന്റെ  നേതൃത്വത്തിൽ,  ബാംഗ്ളൂർ കെ .എൻ. ഇ  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന  അധ്യാപക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളെ ജാതി മത രാക്ഷ്ട്രീയ ചിന്തകൾക്ക്  അതീതമായി ഒന്നിപ്പിക്കുന്ന വലിയൊരു ഘടകമായി മലയാള ഭാഷ മാറിക്കഴിഞ്ഞു.

മാതൃഭാഷക്കും  സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്നവരാണ്,  യാതൊരു പ്രതിഫലനവും ആഗ്രഹിക്കാതെ പ്രവർത്തിക്കുന്ന  ആയിരക്കണക്കിന് മലയാളം മിഷൻ പ്രവർത്തകർ.  കേരളത്തിനേക്കാൾ മാതൃഭാഷ സ്നേഹികളെ പ്രവാസി സമൂഹത്തിൽ കാണാൻ കഴിയുന്നു. മാതൃഭാഷയെ സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധരായ, ഭാഷ സ്നേഹികളായ ചാവേറുകളാണ് മലയാളം മിഷൻ അധ്യാപകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം മിഷൻ   കർണാടക  ചാപ്റ്റർ  പ്രസിഡണ്ട്  കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട്  സി പി രാധാകൃഷ്‌ണൻ ,   കെ .എൻ. ഇ  ട്രസ്റ്റ്  സെക്രട്ടറി  രാജഗോപാൽ മുല്ലത്ത്‌  ,
മലയാളം  മിഷൻ തമിഴ് നാട് ചാപ്റ്റർ കോഓർഡിനേറ്റർ സ്മിത പി ആർ , കർണാടക  ചാപ്റ്റർ  ഭാരവാഹികളായ ബിലു. സി.നാരായണൻ, ടോമി ആലുങ്ങൽ,  ജോമോൻ സ്റ്റീഫൻ , ഷാഹിന ലത്തീഫ് എന്നിവർ പ്രസംഗിച്ചു. കെ .എൻ. ഇ  ട്രസ്റ്റ്  പ്രസിഡണ്ട് കെ. ചന്ദ്രശേഖരൻ നായർ , മുൻ പ്രസിഡണ്ട് CH പദ്മനാഭൻ എന്നിവർ സന്നിഹിതരായിരുന്നു.

മലയാളം മിഷൻ അദ്ധ്യാപകരും ആമ്പൽ ക്ലാസ്സിലെ വിദ്യാർത്ഥികളുമായി   ഡയറക്റ്റർ  മുരുകൻ കാട്ടാക്കട സംവദിച്ചു, മലയാളം മിഷനിൽ സജീവമായി പ്രവർത്തിക്കുന്ന  മുതിർന്ന അധ്യാപകരെ  ആദരിക്കുകയും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കേരള സമാജം നോർത്ത് വെസ്റ്റ് പഠനം കേന്ദ്രത്തിലെ മലയാളം മിഷൻ കുട്ടികൾ, മുരുകൻ കാട്ടാക്കടയുടെ  കവിതയെ ആസ്പദമാക്കി  കാവ്യ ശിൽപം അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന  സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് കെ . ദാമോദരൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട യോഗം ഉത്ഘാടനം ചെയ്തു .

മലയാള ഭാഷയെ  കേരളത്തിന് പുറത്ത്‌ ജീവിക്കുന്ന പുതുതലമുറയിലേക്ക് കൈമാറാൻ പ്രവാസി മലയാളി സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ നടത്തിയ  സുഗതാഞ്ജലി കാവ്യാലാപന മത്സരം, വജ്രകാന്തി പ്രശ്നോത്തരി മത്സരം  എന്നിവയിൽ  വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി.  സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ വിധികർത്താക്കളായ ഇന്ദിര ബാലൻ, ഫാദർ ഷിന്റോ ( Shinto ) മംഗലത്ത്‌, നീതു കുറ്റിമാക്കൽ,രതി സുരേഷ്, രേഖ മേനോൻ, അർച്ചന സുനിൽ  എന്നിവരെ ഡയറക്റ്റർ മുരുകൻ കാട്ടാക്കട മൊമെന്റോ നൽകി ആദരിച്ചു.

കോവിഡ് മഹാമാരിയുടെ സമയത്ത്‌ , മലയാളം മിഷൻ മുൻകൈ എടുത്ത്‌ ബാംഗളൂരിൽ ആരംഭിച്ച കോവിഡ് ഹെല്പ് ഡെസ്‌കുമായി സഹകരിച്ച  വിവിധ മലയാളി  സംഘടനകളെ  മൊമെന്റോ നൽകി ആദരിച്ചു.

ഇന്ദിര ബാലൻ , നീതു കുറ്റിമാക്കൽ, ഐക്യ പി സജീവ്, ഭവ്യ ദാസ്, അനഘ മോഹൻ , ഹൃതിക മനോജ് എന്നിവർ കവിതകൾ ആലപിച്ചു.

സിറോ മലബാർ സഭയുടെ Mandya രൂപത ചാൻസലർ Fr ജോമോൻ കോലഞ്ചേരി , സുവർണ കർണാടക കേരള സമാജത്തിന്റെ സെക്രട്ടറി കെ. പി. ശശിധരൻ, KMCC സെക്രട്ടറി MK നൗഷാദ്, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‌ണൻ , മലബാർ മുസ്ലിം അസോസിയേഷൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് , ലോക കേരള സഭ മെമ്പർ സി. കുഞ്ഞപ്പൻ , Fr ഫാദർ ഷിന്റോ (Shinto ) മംഗലത്ത്‌, മലയാളം മിഷൻ ഭാരവാഹികളായ ബി ലു. സി.നാരായണൻ,സ്മിത പി ആർ, , ജെയ്സൺ ലൂക്കോസ്    എന്നിവർ ചടങ്ങിൽ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു . സതീഷ് തോട്ടശേരി സ്വാഗതവും ,ടോമി ആലുങ്ങൽ  നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us