കെ.സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്;മുൻഗ്ലാസ് തകർന്നു;ഡ്രൈവർക്ക് ക്രൂര മർദ്ദനം;സംഭവം മണ്ഡ്യക്ക് സമീപം.

ബെംഗളൂരു : നഗരത്തിൽ നിന്ന് മുന്നാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിയുകയും ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 ഓടെ മണ്ഡ്യക്ക് സമീപം എലിയൂർ സർക്കിളിൽ ആണ് സംഭവം നടന്നത്.

സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് കാറിലെത്തിയ സംഘം ആദ്യം ബസ് തടയുകയായിരുന്നു, തുടർന്ന് ബൈക്കിലെത്തിയ സംഘം ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?

ഡ്രൈവർ കം കണ്ടക്ടർ സനൂപിനാണ് പരിക്കേറ്റത്.

സർവ്വീസ് മുടങ്ങിയതോടെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.ബസിൻ്റെ മുൻ ക്ലാസ് അക്രമികൾ തകർത്തിരുന്നു.

ഡ്രൈവറുടെ പരാതിയെ തുടർന്ന് മണ്ഡ്യ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us