ബെംഗളൂരു: വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ തട്ടിപ്പുകൾ വർധിക്കുന്നു. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാൻ സഹായിക്കുന്ന വെബ്‌സൈറ്റിൽ പരസ്യം നൽകിയുള്ള തട്ടിപ്പുകളും വർധിച്ചുവരുകയാണ്. വാഹനം വാങ്ങാൻ ഉപഭോക്താക്കളെത്തുമ്പോൾ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വിൽക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ നാട്ടിൽ നിന്ന് ബെൻസ് കാർ വാങ്ങാനെത്തിയ മലയാളിയിൽനിന്ന് കാർ ബ്രോക്കർ 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് അവസാനമായി പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശി ജെ. സുനിൽ കുമാർ ആണ് തട്ടിപ്പിനിരയായത്. നാട്ടിൽ ബിസിനസ് നടത്തുന്ന സുനിൽകുമാർ സെക്കൻഡ്…
Read MoreAuthor: ന്യൂസ് ഡെസ്ക്
സിക്ക വൈറസ് വ്യാപനം; അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി, വാക്‌സിനെടുത്തവരേയും കടത്തിവിട്ടില്ല
ബെംഗളൂരു: കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് ഞായറാഴ്ച മാക്കൂട്ടം വഴി വന്ന യാത്രക്കാരെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ സംസ്ഥാനത്തേക്ക് കടത്തിവിട്ടില്ല. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയതോടെ കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കാണിച്ചാൽ മതിയെന്ന ഉത്തരവ് നിലനിൽക്കെയാണ് ഇത്. എന്നാൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഞായറാഴ്ചരാവിലെ മാക്കൂട്ടം വഴി വരാൻ ശ്രമിച്ച നിരവധി യാത്രക്കാരെ ഇത്തരത്തിൽ തിരിച്ചയച്ചു. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ്…
Read Moreനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ ടിക്കറ്റുകൾ ഇനിയും ബാക്കി!!
ബെംഗളൂരു: നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ നാളെ മുതൽ ഓടിതുടങ്ങും. ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചെങ്കിലും മിക്ക ബസുകളിലും പകുതിയിൽതാഴെ ടിക്കറ്റുകളെ വിറ്റുപോയിട്ടുള്ളൂ. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. കേരള ആർ.ടി.സി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും കർണാടക ആർ.ടി.സി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള ബസിൽ തിങ്കളാഴ്ചത്തേക്ക് 27 സീറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ടേക്കുള്ള മൂന്നു ബസുകളിലായി നൂറോളം സീറ്റുകൾ ബാക്കിയുണ്ട്. തിരുവനന്തപുരത്തേക്കുള്ള ബസിൽ 41 സീറ്റുകൾ ബാക്കിയുണ്ട്. തുടർന്നുള്ള…
Read Moreകോപ്പ അമേരിക്കയുടെ ക്ലാസിക്ക് ഫൈനലില്‍ അര്‍ജന്റീനയ്ക്ക് വിജയം
മാരക്കാന: കോപ്പ അമേരിക്കയുടെ ക്ലാസിക്ക് ഫൈനലില്‍, ചിരവൈരികളുടെ പോരാട്ടത്തില്‍ മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് ബ്രസീലിനെ 1-0നു വീഴ്ത്തി അര്‍ജന്റീന ചാംപ്യന്‍മാരായി. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്‌നം കൂടിയാണ് ഇതോടു കൂടി പൂവണിഞ്ഞത്. #CopaAmérica 🏆 ¡ACÁ ESTÁ LA COPA! Lionel Messi 🔟🇦🇷 levantó la CONMEBOL #CopaAmérica y desató la locura de @Argentina 🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/PCEX6vtVee — CONMEBOL Copa América™️…
Read Moreകാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
ബെംഗളൂരു: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ.ബസവനഗുഡി സ്വദേശി ശ്രീനിവാസ് രാഘവൻ അയ്യങ്കാർ ( 47) ആണ് പിടിയിലായത്. ഇന്ദിരാഗഗറിൽ വി.വി. ആർ. വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. വൈറ്റ് ഫീൽഡ് സ്വദേശിയായ യുവതിയാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയാണ് യുവതിയിൽനിന്ന് തട്ടിയെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതോടെ ഒട്ടേറെപ്പേരെ കബളിപ്പിച്ചതായി സമ്മതിക്കുകയായിരുന്നു. നാല്പതോളം പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തെ ഐ.ടി. കമ്പനികളിൽ…
Read Moreബംഗ്ലാദേശ് സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്
ബെംഗളൂരു: നഗരത്തിൽ കോഴിക്കോട് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ 12 പേര്‍ അറസ്റ്റില്‍. വലിയ വിവാദമായ കേസില്‍ അഞ്ചാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ കമാല്‍പന്ത് മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ മിന്നല്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നാണ് ബംഗളൂരു പൊലീസ് അവകാശപ്പെടുന്നത്. അഞ്ചാഴ്ച കൊണ്ട് 12 പേരെയാണ് പിടികൂടിയത്. ഇതില്‍ പീഡനത്തിന് കൂട്ടുനിന്ന ഒരു സ്ത്രീയുമുണ്ട്. അറസ്റ്റിലായ 11 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. എല്ലാവരും രാജ്യാന്തര സെക്സ് റാക്കറ്റിലെ കണ്ണികളാണ്. കേരളം,…
Read Moreനഗരത്തിലെ 3 ലക്ഷത്തോളം വരുന്ന തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു
ബെംഗളൂരു: നഗരത്തിലെ 3 ലക്ഷത്തോളം വരുന്ന തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരേയുള്ള കുത്തിവെപ്പ് നൽകുന്ന പദ്ധതി ആരംഭിച്ചു. ഇതിൽ 70 ശതമാനത്തിനെങ്കിലും ഇത്തവണ കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വാർഡുകൾ തോറും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടക്കുക. പ്രതിദിനം 800 നായകൾക്ക് കുത്തിവെപ്പെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു കോർപ്പറേഷൻ ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതിനായി പ്രത്യേക വാഹനങ്ങളും കോർപ്പറേഷന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രത്യേകം പരിശീലനംനേടിയ ജീവനക്കാരാണ് തെരുവുകൾതോറും കുത്തിവെപ്പെടുക്കാനെത്തുക. തെരുവുനായകൾ കൂടുതലുള്ള പ്രദേശങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പെടുക്കുന്ന…
Read Moreഹണിട്രാപ്പിൽ കുടുങ്ങി യുവാവ്; കവർന്നത് 30 ലക്ഷം രൂപ
ബെംഗളൂരു: ഹണിട്രാപ്പിൽ കുടുങ്ങി യുവാവ്; ഇയാളിൽ നിന്ന് യുവതിയും കൂട്ടരും ചേർന്ന് കവർന്നത് 30 ലക്ഷം രൂപ. ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തിയാണ് 30 ലക്ഷം രൂപ കവർന്നത്. കേസിൽ യുവതി അടക്കം നാലുപേർ അറസ്റ്റിലായി. ബണ്ട്വാൾ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂർ അട്ടിക്കെരെയിലെ അസർ, മന്തൂർ അംബേദ്കർ ഭവനിലെ എം. നസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂർ പൊലീസ് അറിയിച്ചു. മുദ്‌നൂർ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുൾ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം…
Read Moreനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക്ക് പൊലീസിന്റെ പ്രത്യേക പരിശോധന
ബെംഗളൂരു: ട്രാഫിക് പോലീസ് നഗരത്തിൽ വാഹന പരിശോധന കർശനമാക്കുന്നു. ഇതിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചു. ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരത്തിൽ ഗതാഗത നിയമലംഘനം വർധിക്കാനുള്ള സാഹചര്യവും കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധന നടത്താനാണ് ബെംഗളൂരു ട്രാഫിക് പോലീസിന്റെ തീരുമാനം. നഗരത്തിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്കും വ്യാപകമാണ്. തിങ്കളാഴ്ച മുതൽ വാഹനങ്ങളുടെ വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. സിഗ്നലുകൾ ലംഘിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. പരിശോധനകൾ ലോക്ഡൗണിന് മുമ്പുണ്ടായിരുന്നതുപോലെ കർശനമല്ലാതിരുന്നതിനാൽ ഹെൽമെറ്റ് ധരിക്കുന്നതിലും സീറ്റ് ബെൽറ്റ് ധരിക്കുന്നതിലും യാത്രക്കാർ അലംഭാവം…
Read Moreനഗരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും വിചിത്ര പ്രകമ്പനം
ബെംഗളൂരു: ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വിചിത്ര ശബ്ദം കേട്ടത് നഗരവാസികളെ പരിഭ്രാന്തിയിലാക്കുന്നു. ദക്ഷിണ ബംഗലൂരുവില്‍ അല്‍പ്പസമയം മുന്‍പാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. സൂപ്പര്‍ സോണിക് ജറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്. വ്യോമസേന ജെറ്റില്‍ നിന്നുള്ള സോണിക് ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നഗരത്തിൽ സമാനമായ ശബ്ദം കേട്ടിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണിതെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകന്നിരുന്നു. ഇന്ന് ഉച്ചയ്ക്കും…
Read More