കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

ബെംഗളൂരു: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ.ബസവനഗുഡി സ്വദേശി ശ്രീനിവാസ് രാഘവൻ അയ്യങ്കാർ ( 47) ആണ് പിടിയിലായത്.

ഇന്ദിരാഗഗറിൽ വി.വി. ആർ. വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. വൈറ്റ് ഫീൽഡ് സ്വദേശിയായ യുവതിയാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയാണ് യുവതിയിൽനിന്ന് തട്ടിയെടുത്തത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ഇയാളെ കൂടുതൽ ചോദ്യം ചെയ്തതോടെ ഒട്ടേറെപ്പേരെ കബളിപ്പിച്ചതായി സമ്മതിക്കുകയായിരുന്നു. നാല്പതോളം പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്തെ ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുകയും പിന്നീട് വ്യാജ ഓഫർ ലെറ്റർ അയയ്ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി.

ഒന്നോ രണ്ടോ മാസത്തിന് ശേഷം നിയമനം നീട്ടിവെച്ചതായി കമ്പനികളുടെ പേരിൽ ഇയാൾ ഉദ്യോഗാർഥികളെ അറിയിക്കും. ഉദ്യോഗാർഥികൾ പണം തിരികെ ചോദിക്കുമ്പോൾ നടപടിക്രമങ്ങൾക്കായി ചെലവായെന്നാണ് മറുപടിയും നൽകുക.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഈ രീതിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സോഫ്റ്റ് വേർ എൻജിനിയർമാരിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts