ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതി 20 നു പ്രധാന മന്ത്രി തറക്കല്ലിടും

bommai

ബെംഗളൂരു: 15,000 കോടി രൂപയുടെ ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 20 ന് തറക്കല്ലിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു

ഗോവിന്ദരാജ് നഗര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അന്താരാഷ്‌ട്ര നിലവാരത്തിലുളള ഒരു മെഗാ സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ബെംഗളൂരുവിന്റെ വികസനത്തിനായി നിയമസഭാംഗങ്ങളുടെ ഒരു സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ബെംഗളൂരു ഇവിടെ നിര്‍മ്മിക്കപ്പെടും. ‘പുതിയ ഇന്ത്യയ്‌ക്കായി നവ-കര്‍ണാടക രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി നഗരോത്ഥാനന്‍ യോജന പ്രകാരം അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി 6,000 കോടി രൂപയും ഓടകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് 1,500 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊ മ്മെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts