പാഠപുസ്തക വിവാദം; മന്ത്രിയുടെ വീടിന് പുറത്ത് പ്രതിഷേധിച്ച 15 പേർ അറസ്റ്റിൽ

ബെംഗളൂരു : നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) പ്രവർത്തകർ കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ തുംകുരു ജില്ലയിലെ തിപ്തൂരിലെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെ, 15 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ തുടരുകയാണെന്നും അറിയിച്ചു.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

സ്കൂൾ പാഠപുസ്തകങ്ങളിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആശയങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ എൻഎസ്യുഐ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക അവലോകന സമിതിക്കെതിരെയാണ് സമരം നടത്തുന്നതെന്ന് പ്രവർത്തകർ പറഞ്ഞു. ആർഎസ്എസ് അംഗങ്ങൾ ധരിക്കുന്ന കാക്കി ഹാഫ് പാന്റാണ് എൻഎസ് യുഐ അംഗങ്ങൾ കത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts