‘കെജിഎഫ് 2’ വാടകയ്‍ക്ക് കാണാൻ അവസരമൊരുക്കി ആമസോണ്‍ പ്രൈം

ബെംഗളൂരു: യാഷ് നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് ‘കെജിഎഫ് : ചാപ്റ്റര്‍ 2’. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ ‘കെജിഎഫ് 2’ പ്രദർശനം തുടരുകയാണ്. ‘കെജിഎഫ് രണ്ട്’ എന്ന ചിത്രത്തിന് ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ (KGF 2).കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. ‘കെജിഎഫ് രണ്ട്’ എന്ന ചിത്രം 199 രൂപയ്‍ക്കാണ് വാടകയ്‍ക്ക് ലഭ്യമാകുക. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമാകും.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us