മസ്ജിദുകളിലെ ഉച്ചഭാഷിണി മെയ്‌ 9 നു മുൻപ് നീക്കണം ; ശ്രീരാമസേന

ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ മെയ്‌ 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമ സേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ മെയ്‌ 9 മുതൽ ക്ഷേത്രങ്ങളിൽ രാവിലെ ഹനുമാൻ ചലിസയും ശ്രീരാമജയ മന്ത്രവും ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നൽകി.

ഇതു ചൂണ്ടിക്കാട്ടി വീടുകൾ കയറി ഇറങ്ങി ബോധവൽകരണം നടത്തുമെന്നും ശ്രീരാമ സേന അറിയിച്ചു.

  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം

മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാത്രി 10 മുതൽ പുലർച്ചെ 6 വരെ ഉച്ചഭാഷിണികൾ നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിൽ എടുത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ആണ് സർക്കാർ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ദമ്പതികളെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു
[masterslider id="10"]

Related posts

Click Here to Follow Us