അപകടത്തിൽ പരിക്കേറ്റവർക്ക് സ്വന്തം വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി

ബെംഗളൂരു: കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്തലജെ തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കി മാതൃകയായി.

തന്റെ കണ്‍മുന്നില്‍ വച്ച്‌ ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ കേന്ദ്ര മന്ത്രിയാണ് ഇപ്പോൾ വാര്‍ത്തകളിലെ താരം. തന്റെ വാഹനം വിട്ടുനല്‍കിയ മന്ത്രി, ഒരു ബൈക്കിലാണ് പിന്നീട് യാത്ര തുടര്‍ന്നത്.

  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

അതുവഴി വന്ന ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി യാത്ര തുടരുകയായിരുന്നു മന്ത്രി. കര്‍ണാടകയിലാണ് സംഭവം. സ്‌കോഡ കുഷാഖും ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം കേന്ദ്ര മന്ത്രി തന്റെ വാഹനത്തില്‍ ഇതേ റോഡിലൂടെ പോകുകയായിരുന്നു.

വിജയനഗര്‍ ജില്ലയിലെ ഹൊസപേട്ടയില്‍ നടന്ന ബിജെപി സംസ്ഥാന പ്രവര്‍ത്തന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു മന്ത്രി. അപകടത്തില്‍പ്പെട്ടവരെ കണ്ട മന്ത്രി വാഹനം നിര്‍ത്തി അവരെ സഹായിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ശേഷം അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ ഔദ്യോഗിക കാര്‍ തന്നെ വിട്ടു നല്‍കി. തന്റെ ഡ്രൈവറോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം
[masterslider id="10"]

Related posts

Click Here to Follow Us