മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ പിരിച്ചു; മാനേജരെ സംഘം ചേർന്ന് മർദിക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ

ബെംഗളൂരു : കമ്പനിയുടെ പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ട 30 വയസ്സുകാരൻ, പിരിച്ചുവിട്ടതിന് പ്രതികാരം ചെയ്യാൻ കമ്പനിയുടെ എച്ച്ആർ മാനേജരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ നാല് കൂട്ടാളികളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി ബെംഗളൂരു കെആർ പുരം സ്വദേശി മധു ഡി. പ്രമോദ്, അലക്‌സാണ്ടർ ഡി, ചിന്നരാജു ടി, ഇമ്രാൻ പാഷ എന്നിവരാണ് അറസ്റ്റിലായത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

ബെംഗളൂരുവിനടുത്ത് എയ്‌റോസ്‌പേസ് പാർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരും രാജരാജേശ്വരി നഗറിൽ താമസിക്കുന്നതുമായ രാജശേഖർ റായ് (46)നെയാണ് മാർച്ച് 8 ന് രാത്രി 8 മണിയോടെ വീട്ടിലേക്ക് മടങ്ങുന്ന വഴി ആക്രമിക്കപ്പെട്ടത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് റായ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു.

റായിയുടെ കാർ തടഞ്ഞുനിർത്തി അക്രമികൾ വളയുകയും തുടർന്ന് പ്രതികൾ വടികളും വെട്ടുകത്തികളും ഉപയോഗിച്ച് വാഹനത്തെ ഇടിക്കാൻ തുടങ്ങിയെന്നും ഡ്രൈവർ സെൻട്രൽ ലോക്ക് പ്രവർത്തനക്ഷമമാക്കി ബഗലൂർ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
[masterslider id="10"]

Related posts