മലയാളി മാധ്യമപ്രവർത്തകയുടെ മരണം; ഭര്‍തൃപീഡനമെന്ന് ബന്ധുക്കള്‍

ബെംഗളൂരു: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ഭർത്താവിലേക്ക്. കഴിഞ്ഞ ഒമ്പത് വർഷമായി റോയിട്ടേഴ്‌സിൽ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു ശ്രുതി നാരായൺ (37).

മൃതദേഹം അഴുകിയ നിലയിലായിരുന്നു, ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രുതിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്നാണ് പുറത്ത് വരുന്ന വിവരം.

 കാസർകോട് സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത് അനീഷ് കോയാടൻ കോറോത്ത് എന്നയാളാണ്, മാർച്ച് 20 ന് പോലീസ് അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, അതിൽ ഭർത്താവിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന് ശ്രുതി എഴുതിയിരുന്നു. പണത്തിന്റെ പേരിൽ അനിഷ് ശ്രുതിയെ ഉപദ്രവിക്കാറുണ്ടെന്നും ചില അവസരങ്ങളിൽ ശ്രുതിയെ മർദിക്കാറുണ്ടെന്നും ശ്രുതിയുടെ സഹോദരൻ നിശാന്ത് പോലീസിനോട് പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 498 എ (ഭർത്താവിൽ നിന്നോ ബന്ധുവിൽ നിന്നോ ഉള്ള ക്രൂരത) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!

അനീഷിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അനീഷ് മദ്യലഹരിയിലായിരിക്കും വീട്ടിലെത്തുകയെന്നും നിശാന്ത് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരിയിൽ ദമ്പതികൾ വഴക്കിടുകയും അനീഷ് ശ്രുതിയെ പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നും എന്നാൽ അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ഗാർഡുകൾ ഇടപെട്ട് തടഞ്ഞുവെന്നും നിശാന്ത് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us