കർണാടകയിൽ പ്രമുഖ നേതാക്കൾ എഎപി യിലേക്ക്

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം വലിയ മാറ്റങ്ങൾക്ക് വഴിമാറുകയാണെന്ന് റിപ്പോര്‍ട്ടുകൾ. വിവിധ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ എഎപിയില്‍ ഉടന്‍ വന്നു ചേരുമെന്ന് എഎപി നേതാവ് പൃഥ്വി റെഡ്ഡി അറിയിച്ചു.

ആഴ്ചകൾക്കകം മാറ്റം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് എഎപി നേതാക്കള്‍ വിശദീകരിക്കുന്നത്.

പഞ്ചാബില്‍ എഎപി നേടിയ വിജയം ഇവരില്‍ ആവേശമുണ്ടാക്കിയതിനാൽ ആണ് ഈ മാറ്റമെന്നും കര്‍ണടാക രാഷ്ട്രീയത്തിൽ ഇത് നല്ലൊരു പ്രതീക്ഷയാണ് നൽകുന്നതെന്നും പൃഥ്വി റെഡ്ഡി പറഞ്ഞു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

അടുത്ത വര്‍ഷം ആദ്യത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് എഎപി. സ്ഥാനാര്‍ഥികളെ ഏകദേശം കണ്ടെത്തി കഴിഞ്ഞു. ഇവരോട് സ്വന്തം മണ്ഡലങ്ങളില്‍ സജീവമാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നതെന്നും റെഡ്ഡി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts