കുടക് കടുവ വേട്ട: ആദിവാസികൾ വനം വകുപ്പിന്റെ വലയിൽ.

forest department

ബെംഗളൂരു: കുടകിൽ കടുവയെ വേട്ടയാടിയ കേസിൽ കൂടുതൽ പേർക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നു. നിലവിൽ 6 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ കടുവയുടെ ജഡം കണ്ടെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 14 ന് സിദ്ധാപുരയ്ക്കടുത്തുള്ള തട്ടള്ളി ആദിവാസി സെറ്റിൽമെന്റിൽ നിന്ന് കടുവയുടെ തോൽ, കടുവയുടെ നഖം, കടുവ പല്ലുകൾ, കടുവ മീശ എന്നിവ കൈവശം വെച്ചതിന് നാല് പേരെ മടിക്കേരി ഡിവിഷൻ ഫോറസ്റ്റ് സെൽ അറസ്റ്റ് ചെയ്തിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

രാജേസ് ജെജെ, രമേഷ് ജെബി, വിനു ജെകെ, രമേഷ് ജെകെ എന്നിവരാണ് അറസ്റ്റിലായവർ. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കേസ് പിന്നീട് നാഗരഹോളെ വന്യജീവി വിഭാഗത്തിന് കൈമാക്കുകയായിരുന്നു. അടുത്തിടെയാണ് കേസിലെ രണ്ട് പ്രധാന പ്രതികളായ മനോജ്, ആദിവാസി തലവനും ചെന്നയനകോട് ഗ്രാമപഞ്ചായത്ത് അംഗവുമായ അപ്പാജി എന്നിവരും അറസ്റ്റിലായത്.

വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ കടുവയെ വേട്ടയാടാൻ ഉപയോഗിച്ച ആയുധങ്ങൾ ഒരാളുടെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തട്ടുണ്ട്. കൂടാതെ കടുവകളുടെ കണക്കെടുപ്പിനായി വനത്തിനുള്ളിൽ വകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ ആദിവാസി സെറ്റിൽമെന്റിലെ പ്രതി മനോജിന്റെ വീട്ടിനുള്ളിൽ നിന്നും ലഭിക്കുകയും ചെയ്തു.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

പ്രതി ഹരീഷിന്റെ വീടിന് സമീപത്തുനിന്നുമാണ് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കടുവയുടെ അസ്ഥികൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും കാണാതായ ഭാഗങ്ങളും കണ്ടെത്തിയ്ത്. കടുവയുടെ തോൽ വാങ്ങാനെത്തിയ ആളുമായി നടത്തിയ വിപണന ഇടപാട് പരാജയപ്പെട്ടതാണ് സംഭവം വനം വകുപ്പിന് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും നാഗരഹോളെ വൈൽഡ് ലൈഫ് ഡിസിഎഫ് മഹേഷ് കുമാർ സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts