പരീക്ഷ എഴുതാൻ സ്‌കൂളിൽ 75 ശതമാനം ഹാജർ നിർബന്ധമല്ല; കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്

Schools_students class

ബെംഗളൂരു: സ്‌കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു. ജനുവരി 29-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും വിദഗ്ധരുടെയും ഉപദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സ്കൂളുകൾ തുറന്നാൽ തന്നെ വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം എന്ന നിയമം നടപ്പാക്കാൻ സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പ്രതികൂലമായി ബാധിച്ചതിനാൽ സ്‌കൂളുകൾ തുറക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

റഗുലർ ക്ലാസുകൾ പുനരാരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് അവരുടെ വരാനിരിക്കുന്ന പരീക്ഷകൾക്ക് പഠിക്കാൻ മാത്രമല്ല, ഓൺലൈൻ ക്ലാസുകൾ ഓഫ്‌ലൈൻ ക്ലാസുകൾ പോലെ ഫലപ്രദമല്ലാത്തതിനാൽ അവരുടെ സാമൂഹിക ക്ഷേമത്തിനും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 കേസുകളുടെ എണ്ണം കുറയുന്നതിനാൽ , 1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുറക്കാൻ ഞങ്ങൾ നിർദ്ദേശിക്കും, ”അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അത് തീരുമാനിക്കാൻ വിദഗ്ധർക്ക് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts