പെന്തക്കോസ്ത് ദൈവസഭ നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നടത്തി.

ബെംഗളൂരു ∙ ദൈവിക ഉദ്ദേശ്യമറിഞ്ഞ് ജീവിക്കുന്നവരാകണം വിശ്വാസികളെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) ബാംഗ്ലൂർ നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ.സി.ഫിലിപ്പ് പറഞ്ഞു. എം.എസ്.പാളയ കളത്തൂർ ഗാർഡൻസിനു സമീപം കിങ്സ് ഫാമിൽ നടക്കുന്ന ഐപിസി നോർത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ വിജു ഐ.മാത്യു അധ്യക്ഷനായിരുന്നു. പാസ്റ്റർ സാജൻ ജോയ് വചനപ്രഭാഷണം നടത്തി. നോർത്ത് സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഇന്നു രാവിലെ 10നു മത്തിക്കരെ ഐപിസി ബഥനി ഹാളിൽ പ്രത്യേക പ്രാർഥന നടക്കും. ഇന്നും നാളെയും വൈകിട്ട് ആറു മുതൽ ഗാന ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. പാസ്റ്റർ കെ.ജെ. തോമസ്(കുമളി) മുഖ്യ പ്രഭാഷണം നടത്തും. നാളെ രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us