ഹിജാബ് ധരിക്കുന്നത് ഞങ്ങളുടെ അവകാശമാണ്, ക്ലാസിൽ പ്രവേശിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കരുത്; വിദ്യാർത്ഥിനികൾ

ബെംഗളൂരു : ഉഡുപ്പി ജില്ലയിലെ പെൺകുട്ടികൾക്കായുള്ള സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ എട്ട് വിദ്യാർത്ഥിനികളെ കഴിഞ്ഞ മൂന്നാഴ്ചയായി ഹിജാബ്/ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. അതേസമയം ഉഡുപ്പിയിലെ വനിതാ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലേക്ക് വാർത്താ ലേഖകരെ പോലീസ് വലിച്ചിഴച്ച സംഭവം സോഷ്യൽ മീഡിയയിൽ കോലാഹലം സൃഷ്ടിച്ചു.

  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്

ഹിജാബ് ധരിക്കാനുള്ള തങ്ങളുടെ അവകാശമാണെന്നും അത് തുടരുമെന്നും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ശഠിക്കുമെന്നും സംഭവത്തിനു ശേഷം വിദ്യാർഥികൾ പ്രതികരിച്ചു. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അവർ വീണ്ടും കോളേജിലെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജിൽ എഴുപതോളം മുസ്ലീം പെൺകുട്ടികൾ പഠിക്കുന്നുണ്ട്; ഹിജാബ് ധരിക്കാൻ തങ്ങളെ അനുവദിക്കണമെന്ന് ശഠിക്കുന്നവർ പറയുന്നത്, തങ്ങളുടെ നിലപാട് വ്യക്തി സ്വതന്ത്രമാണ്. “അത് ധരിക്കണമെങ്കിൽ അത് മറ്റ് പെൺകുട്ടികളുടെ ഇഷ്ടമാണ്,” വിദ്യാർത്ഥി പറഞ്ഞു.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ ഇടിവ്
[masterslider id="10"]

Related posts

Click Here to Follow Us