മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ കൂടാതെ തമിഴ്‌നാട്ടിൽ ബൂസ്റ്റർ ഡോസ് പ്രത്യേക ക്യാമ്പുകൾ

ബെംഗളൂരു : ശനിയാഴ്ചകളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ കൂടാതെ തമിഴ്‌നാട്ടിൽ കോവിഡ്-19 ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പുകൾ എല്ലാ വ്യാഴാഴ്ചകളിലും സംസ്ഥാനത്ത് നടക്കും. ജനുവരി 18 ചൊവ്വാഴ്‌ച സംസ്ഥാന മെഡിക്കൽ, കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.

60 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഡ്രൈവ് സൈദാപേട്ടയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജനുവരി 10 ന് തമിഴ് നാട്ടിൽ ബൂസ്റ്റർ ഡോസ് ഡ്രൈവ് ആരംഭിച്ചു. ഇന്നലെ രാത്രി വരെ 32,355 ആരോഗ്യ പ്രവർത്തകർ, 25,300 മുൻനിര തൊഴിലാളികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള 34,867 പേർ എന്നിവരുൾപ്പെടെ 92,522 പേർക്ക് ബൂസ്റ്റർ ഡോസ് കുത്തിവച്ചിട്ടുണ്ട്.” മന്ത്രി പറഞ്ഞു.

  സ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ സൗജന്യ യാത്ര വാഗ്ദാനം: ‘ഒരുവിധം പച്ചപിടിച്ചു വരികയാണ് 'കെഎസ്ആർടിസി വഴിയാധാരമാകുമെന്ന് മന്ത്രി ​ഗണേഷ് കുമാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us