പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂൾ മുറിയിൽ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു.

മംഗളൂരു: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂൾ മുറിയിൽ പീഡിപ്പിച്ച അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.

പ്രസാദ് സ്‌കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ഉഡുപ്പി എസ്‌പി ലക്ഷ്മൺ നിമ്പാർഗി സ്‌കൂളിലെത്തി ചോദ്യം ചെയ്തതോടെ അദ്ധ്യാപകൻ കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെൺകുട്ടികളെയും ഇയാൾ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts