“പുലി മുരുകന്റെ പകുതിപോലും ഇല്ലാത്ത ഒടിയന്‍”-റിവ്യൂ ഇവിടെ വായിക്കാം.

ആദ്യ ഷോ തന്നെ കാണാൻ പ്രേരിപ്പിച്ച വസ്തുത എന്തെന്നാൽ കഴിഞ്ഞ ഒരുവർഷമായി ഈ സിനിമയുടെ പ്രൊമോഷൻ കണ്ടിട്ടു മാത്രമല്ല, ഒരു വള്ളുവനാടൻ സ്വദേശി എന്ന നിലക്ക് ഞാൻ ഓടിയനെ കുറിച്ച് കുട്ടികാലം മുതൽക്കേ കേൾക്കാൻ തുടങ്ങിയതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഒടിയൻ കാണിച്ചു കൂട്ടിയ ഒടിവിദ്യകളെ കുറിച്ചും പഴമക്കാർ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്. വേഷം മാറി കാളയായും പോത്തായും, പൂച്ചയായും, പേടിപ്പിച്ചും വഴിതിരിച്ചു വിട്ടും ഒരു ഗ്രാമത്തെ ഇരുട്ടുകൊണ്ട് അമ്മാനമാടിയിരുന്ന ഒടിയൻ എന്ന കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ എന്തായിരിക്കും എന്ന ആകാംഷ ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഈ ഫസ്റ്റ് ഷോ യിലേക്ക് എത്തിച്ച ഘടകം. നിർഭാഗ്യം എന്ന് പറയട്ടെ ഏറെ കുറെ നിരാശാജനകമായിരുന്നു.

തുടക്കം പ്രതീക്ഷ കെടുത്താത്തതായിരുന്നു എങ്കിലും പിനീട് സിനിമ മുന്നോട്ടു പോകും തോറും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുള്ള സ്ക്രീൻ പ്ലേയ് നടത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, തീർത്തും വള്ളുവനാടിന്റെ കഥപറഞ്ഞ ഈ സിനിമയിലേക്ക് പ്രേക്ഷകരെ ആ ഗ്രാമീണതയിലേക്കു കൊണ്ടുവരാൻ കഴിയാത്തതും അതിന്റെ കാരണം വള്ളുവനാടൻ ഭാഷ ലവലേശം കൊണ്ട് വരാത്തതാണ്. (ഇവിടെ ആണ് ലാൽ ജോസ് എന്ന സംവിധായകന്റെ മികവ്. (ഉദ: മീശമാധവൻ )

ഇവിടെ ഒടിയൻ എന്നത് വെറും ആളെ പേടിപ്പിക്കുന്ന അല്ലേൽ കാള വേഷം കെട്ടി കൊമ്പുകൊണ്ടു കുത്തുന്ന ഫാൻസി ഡ്രസ്സ് ആണ് കാണാൻ കഴിഞ്ഞത്. അതിലപ്പുറം ഒടിവിദ്യയുടെ വിത്യസ്ത രസകരമായ ആവിഷ്കാരങ്ങൾ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കാൻ കഴിഞ്ഞില്ല എന്നത് സംവിധായകന്റെയും കഥാകാരന്റെയും ഒരു പരാജയം ആണ്.

മോഹൻലാൽ എന്ന പ്രതിഭയുടെ ഹീറോയിസം കാണാൻ മാത്രം അല്ല ജനങ്ങൾ വന്നിരിക്കുന്നത്, അതിലുപരി ഒടിയൻ എന്ന കഥാപാത്രം ചെയ്യുന്ന പ്രവർത്തികളെ ജനങ്ങളിലേക്ക് ഈ പ്രതിഭയുടെ കാണിക്കുകയാണ് വേണ്ടിയിരുന്നത്.

മറ്റൊന്ന് സാങ്കേതിക വിദ്യ ഇത്രയും ഗംഭീരമായി മിനിസ്ക്രീൻ കാർട്ടൂണിൽ പോലും കാണിക്കുന്ന ഈ കാലത്തു ഇവിടെ പാവ വേഷം കെട്ടിയ പോലെ മാൻ കുട്ടികളെ സ്‌ക്രീനിൽ കാണിച്ചത് ശ്രീ കുമാർ എന്ന സംവിധായകന്റെ വളരെ ബാലിശമായ കാഴ്ചപ്പാടിനെ തെറിപറയാതെ വയ്യ. (ശ്രീകുമാർ സർ, ജംഗിൾ ബുക്ക് ഒന്ന് കാണണം. അപേക്ഷയാണ്.)

പിന്നെ സംഘട്ടനത്തിൽ മലയാളിയുടെ അതികായനായി മാറിയ പീറ്റർ ഹൈൻ എന്ന എന്ന പ്രതിഭയെ വേണ്ട രീതിയിൽ ഉപയോഗിചില്ല എന്ന് വേണം പറയാൻ, ആദ്യത്തെ ഒരു സംഘട്ടനരംഗം കുറച്ചു ഗംഭീരമായിരുന്നെങ്കിലും ക്ലൈമാക്സ് അടപടലം ആയിരുന്നു സ്‌ക്രീനിൽ തിരിഞ്ഞു മറിഞ്ഞു കറുപ്പ് വേഷധാരികളുടെ മലക്കം മറിച്ചിൽ മാത്രം. ഒന്നിൽ കൂടുതൽ ഒടിയന്മാരുടെ രംഗപ്രവേശം സംഘട്ടനത്തിന്റെ ഭംഗി നശിപ്പിച്ചു കയ്യിൽ തന്നു എന്ന് വേണം പറയാൻ.

പിന്നെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു. പ്രത്യേകിച്ച് മഞ്ജുവാര്യർ, പ്രകാശ് രാജ്, സിദ്ധിഖ് ..etc

ലേഖകന്‍.

ആകെ മൊത്തത്തിൽ പറഞ്ഞാൽ പുലിമുരുകൻ പ്രേക്ഷകർക്ക് നൽകിയ എനർജിയുടെ പകുതിപോലും ഒടിയനു നൽകാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല എണീറ്റ് നിന്ന് കയ്യടിക്കാൻ പറ്റിയ ഒരു രംഗം പോലും മെനെഞ്ഞെടുക്കാൻ സംവിധായകന് കഴിഞ്ഞില്ല, അതും ഇത്രയും വ്യത്യസ്തമായ കഥ പറഞ്ഞിട്ടും.

(ഈ അഭിപ്രായങ്ങൾ എൻ്റെ കാഴ്ചപാടാണ്. വിപരീത അഭിപ്രായങ്ങൾ ഉള്ളവർ ഉണ്ടാകാം.)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us