വേൾഡ് മലയാളീ ഫെഡറേഷൻ ദ്വൈവാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു.

ഓസ്ട്രിയ (വിയന്ന) : ഓസ്ട്രിയ ആസ്ഥാനമായി 162  രാജ്യങ്ങളിൽ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവർത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ൻറെ  മൂന്നാമത്  ദ്വൈവാർഷിക കൺവെൻഷൻ 2022 ജനുവരി 16 ന് സൂം പ്ലാറ്റ്‌ഫോം വഴി നടന്നു.

WMF ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷനായ ചടങ്ങ്   കേരള സംസ്ഥാന പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം വേൾഡ് മലയാളീ ഫെഡറെഷൻ കേരളത്തിന് കേരളത്തിന് കൈത്താങ്ങാവാൻ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നു മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി. കേരള പ്ലാനിങ് ബോർഡ് അംഗവും സഫാരി ടി വിയുടെ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

അതോടൊപ്പം തന്നെ വേൾഡ് മലയാളി ഫെഡറേഷന്റെ മുഖപത്രികയായ വിശ്വകൈരളിയുടെ ആറാമത് എഡിഷൻ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു. തുടർന്ന് മാഗസിന്റെ ചിഫ് എഡിറ്റർ സപ്ന അനു ബി ജോർജ്ജ് എഡിറ്റോറിയൽ അംഗങ്ങൾക്ക്‌ വേണ്ടി നന്ദിയറിയിച്ചു സംസാരിച്ചു.

2022-2023  ഗ്ലോബൽ ക്യാബിനറ്റ് ഭാരവാഹികളായി ഡോ.ജെ.രത്നകുമാർ – ഒമാൻ (ഗ്ലോബൽ പ്രസിഡന്റ്), പൗലോസ് തേപ്പാല – ഖത്തർ (ഗ്ലോബൽ  കോഡിനേറ്റർ), ഹരീഷ് നായർ -ബെനിൻ റിപ്പബ്ലിക് (ഗ്ലോബൽ സെക്രട്ടറി), നിസാർ എടത്തുംമിത്തൽ – ഹെയ്തി (ഗ്ലോബൽ ട്രഷറർ), റെജിൻചാലപ്പുറം – ഇന്ത്യ, ശ്രീജ ടോമി – ഇറ്റലി, ശിഹാബ് കൊട്ടുകാട് – സൗദി അറേബ്യ (വൈസ് പ്രസിഡന്റ്മാർ),  ടോംജേക്കബ് – കുവൈറ്റ്, മഞ്ജുഷ ശ്രീജിത്ത് – ഖത്തർ, മാത്യു ചെറിയാൻ കാലായിൽ – ഓസ്ട്രിയ (ജോയിന്റ് സെക്രട്ടറിമാർ), ജോൺസൺ തൊമ്മാന – ഈജിപ്റ്റ് (ജോയിന്റ് ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts