അപസ്മാര രോഗികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും

ബെംഗളൂരു : ദേശീയ അപസ്മാര ദിനത്തോടനുബന്ധിച്ച്, റോട്ടറി ഇന്റർനാഷണലും ഫസ്റ്റ് മെറിഡിയനുമായി സഹകരിച്ച് ആരംഭിച്ച അപസ്മാര പ്രതിരോധവും സംയോജിത പരിചരണവും (ഇപിഐസി) പദ്ധതിയുടെ രണ്ടാം ഘട്ടം സക്ര വേൾഡ് ഹോസ്പിറ്റൽ പ്രഖ്യാപിച്ചു.

ബിപിഎൽ വിഭാഗത്തിലുള്ള രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സയും അപസ്മാരത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും സൗജന്യമായി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി. ഇത് റിഫ്രാക്ടറി അപസ്മാരത്തിൽ (അനിയന്ത്രിതമായ അപസ്മാരം) ശ്രദ്ധ കേന്ദ്രീകരിക്കും. 2020 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം അപസ്മാര രോഗികൾ ഇതുവരെ ചികിത്സ ഏറ്റെടുത്തതായി ആശുപത്രിയിലെ ന്യൂറോ സയൻസ് ഡയറക്ടർ സതീഷ് രുദ്രപ്പ പറഞ്ഞു. റിഫ്രാക്റ്ററി അപസ്മാരം ബാധിച്ച 20 രോഗികൾക്ക് റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള സങ്കീർണ്ണമായ അപസ്മാര ശസ്ത്രക്രിയകൾ ഒരു സ്വകാര്യ ആശുപത്രിയിൽ ഈ പ്രോഗ്രാമിന് കീഴിൽ സൗജന്യമായി ചെയ്തു. കൂടാതെ, രണ്ട് രോഗികൾ റോബോട്ടിക് അസിസ്റ്റഡ് ഹെമിസ്ഫെറോട്ടമിക്ക് വിധേയരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
[masterslider id="10"]

Related posts

Click Here to Follow Us