ബെംഗളൂരുവിലെ റോഡ് പണികൾ നേരിട്ട് നിരീക്ഷിക്കും ; മുഖ്യമന്ത്രി

ബെംഗളൂരു : മഴ മാറിയാലുടൻ ബെംഗളൂരു റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇത് വ്യക്തിപരമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “മഴ ശമിച്ചാലുടൻ നഗരത്തിലെ റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. ഞാൻ ഇത് വ്യക്തിപരമായി നിരീക്ഷിക്കും, ”ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഭാഗമായി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അപ്രതീക്ഷിതമായ മഴ പെയ്യുന്നത് തുടരുന്നു ,ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം തുടരുകയാണ് അത്കൊണ്ട് നവംബറിൽ, 4-5 ദിവസം കൂടി മഴ തുടരുമെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. റോഡ് തകരാർ, ഗതാഗത പ്രശ്‌നങ്ങൾ, വീടുകൾ വെള്ളപ്പൊക്കം എന്നിങ്ങനെ പല പ്രശ്നങ്ങൾ ബെംഗളൂരുവിലെയും മറ്റ് ജില്ലകളിലെയും ജനങ്ങൾ അനുഭവിക്കുന്നു,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

മഴ മാറിയാൽ ആരാണ് റോഡുകൾ നന്നാക്കേണ്ടത് എന്ന ആശയക്കുഴപ്പം നേരത്തെ നിലനിന്നിരുന്നു – ബിബിഎംപിയോ അറ്റകുറ്റപ്പണി കരാറുള്ള കരാറുകാരനോ. “ഞങ്ങൾ ഈ ആശയക്കുഴപ്പം പരിഹരിച്ചു. കരാറുകാരൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കോർപ്പറേഷൻ അത് ചെയ്യണമെന്നും കരാറുകാരന് നൽകേണ്ട പണം തടഞ്ഞുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts