ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
“വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ് ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രൊഫസറും മേധാവിയുമായ ഡോ. ഭുവന കൃഷ്ണ പറഞ്ഞു. ചൊവ്വാഴ്ച “സമ്പൂർണ കോവിഡ്-19 കെയറിനെക്കുറിച്ചുള്ള കൈപ്പുസ്തകം” പ്രകാശനം ചെയ്യുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ഹെൽത്ത് കമ്മീഷണർ ഡോ. ത്രിലോക് ചന്ദ്ര ഉൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിലെ 58 ഡോക്ടർമാരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്നാണ് കൈപ്പുസ്തകം പ്രകാശനം ചെയ്തത്.
കോവിഡ് -19 പകർച്ചവ്യാധിയുടെ ചികിത്സാ പ്രോട്ടോക്കോൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലർ സയൻസസ് ഡയറക്ടർ ഡോ. സി എൻ മഞ്ജുനാഥ്പറഞ്ഞു.
“ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലായിപ്പോഴും പ്രസക്തമായിരിക്കില്ല, നമ്മൾക്ക് ഇന്ത്യൻ ഡാറ്റ ആവശ്യമാണ്,” എന്ന് ഡോ. മഞ്ജുനാഥ് പറഞ്ഞു. എല്ലാ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലും പുസ്തകം ലഭ്യമാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.