ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് കരകയറാതെ ബിജെപി

ബെംഗളൂരു : ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിരാശാജനകമായ തോൽവി പാർട്ടി നേതാക്കളെ സമ്മർദ്ദത്തിലാക്കി.
ഹംഗലിൽ ബിജെപിയുടെ സ്ഥാനാർഥി ശിവരാജ് സജ്ജനാറിനെതിരെ കോൺഗ്രസിന്റെ ശ്രീനിവാസ് മാനെ 7,373 വോട്ടുകൾക്ക് വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം ജില്ലയായ ഹവേരിയിലാണ് ഹംഗൽ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഈ തോൽവി ആഘാതം കൂടി, അദ്ദേഹം അവിടെ പത്ത് ദിവസത്തോളം പ്രചാരണം നടത്തിയിരുന്നു.

  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

ഹംഗലിൽ പ്രചാരണം മേൽനോട്ടം വഹിക്കാൻ ബിജെപി 13 നേതാക്കളെ നിയോഗിച്ചിരുന്നു. ഇതിൽ മന്ത്രിമാരായ മുരുഗേഷ് നിരാനി, ജെ സി മധുസ്വാമി, ബി സി പാട്ടീൽ ശിവറാം ഹെബ്ബാർ, ഹവേരി എംപി ശിവകുമാർ ഉദാസി, ബിജെപി വൈസ് പ്രസിഡന്റ് ബി വൈ വിജയേന്ദ്ര എന്നിവരും ഉൾപ്പെടുന്നു.

ഹംഗലിൽ പാർട്ടിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന ബിജെപി നേതാക്കളുടെ പ്രകടനത്തിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട് എങ്കിലും മാധ്യമപ്രവർത്തകരുടെ ഇത്തരം ചോദ്യങ്ങളിൽ നിന്ന് നേതാക്കൾ ഒഴിഞ്ഞുമാറുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
[masterslider id="10"]

Related posts