കർഫ്യൂ പിൻവലിച്ചു; അർദ്ധരാത്രി വരെ നമ്മ മെട്രോ വേണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തം

ബെംഗളൂരു: സർക്കാർ രാത്രികാല കർഫ്യൂ ഒഴിവാക്കിയതോടെ ബിഎംആർസിഎൽ പ്രവർത്തന സമയം നീട്ടണമെന്നാണ് നിരവധി യാത്രക്കാർ ആവശ്യപ്പെടുന്നത്. കോവിഡിന് മുമ്പുള്ള സമയം പോലെ തന്നെ രാവിലെ 5 മുതൽ അർദ്ധരാത്രി വരെ ട്രെയിൻ സർവീസുകൾ ലഭ്യമാകണം എന്നതാണ് ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്ച വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരുന്നു രാത്രി കാല കർഫ്യൂ നിലവിലുണ്ടായിരുന്നത്, നമ്മ മെട്രോ ട്രെയിനുകൾ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

“ഇപ്പോൾ കർഫ്യൂ പിൻവലിച്ചതിനാൽ രാത്രി 10 മണിക്ക് സർവീസുകൾ നിർത്തുന്നതിൽ അർത്ഥമില്ലെന്നും നിലവിലെ സാഹചര്യം കൊണ്ട് ഉയർന്ന നിരക്ക് ഈടാക്കുന്ന ക്യാബുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. എന്നാണ് യാത്രക്കാര് പറയുന്നത്. ഉത്സവ തിരക്കിനിടയിലും ബിഎംആർസിഎൽ അധിക സർവീസുകളൊന്നും നടത്തിയിട്ടില്ല. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു സമയം നീട്ടുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts