സ്വകാര്യ മേഖലയിലെ 75% ജോലിയും കന്നഡികർക്ക്;നിയമനിർമ്മാണം ഉടൻ.

ബെംഗളൂരു : സ്വകാര്യ മേഖലയിലെ 75% ജോലികളും കന്നഡികർക്ക് സംവരണം ചെയ്തു കൊണ്ടുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

ഇന്നലെ കണ്ഠീരവ സ്റ്റുഡിയോയിൽ വച്ചു നടന്ന കന്നഡ രാജ്യോൽസവ ആഘോഷത്തിൻ്റെ ഉൽഘാടന പ്രസംഗത്തിൽ ആണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

കന്നഡികർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നിയമനിർമ്മാണങ്ങളും തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഉന്നത വിദ്യാഭ്യാസ മേഖലകളിലും കന്നഡ ഭാഷാ പഠനം നിർബന്ധമാക്കാനും പദ്ധതിയുണ്ട്.

ബെളഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കുമെന്ന രീതിയിൽ വ്യാജ പ്രചാരണം അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us