ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര, പിഴയിനത്തിൽ ഈടാക്കിയത് 2.67 ലക്ഷം ; ബി.എം.ടി.സി

ബെംഗളൂരു: ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( ബി.എം.ടി.സി.) ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്ന് ഈ കൊല്ലം പിഴയിനത്തിൽ മാത്രം ജൂലായ് 31 വരെ ഈടാക്കിയത് 2.67 ലക്ഷം രൂപ.

മൊത്തം 17,799 ട്രിപ്പുകളിൽ നടത്തിയ പരിശോധനകളിൽ നിന്നുമാണ് ഈ തുക ഫൈൻ ഇനത്തിൽ സമാഹരിച്ചതെന്നു ബി.എം.ടി.സി അധികൃതർ അറിയിച്ചു. 1704 യാത്രക്കാരെയാണ് ടിക്കറ്റില്ലാതെ പിടികൂടിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്തവരുടെ കയ്യിൽ നിന്ന് പിഴയീടാക്കിയ തുകയും ഇതിൽ ഉൾപ്പെടുന്നു.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ഇനിയും കർശന പരിശോധന തുടരുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.കോവിഡ് സാഹചര്യത്തിൽ കനത്ത നഷ്ടം നേരിടുന്നതിനിടെ ഇതുപോലുള്ള ക്രമക്കേടുകൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ബി.എം.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റെടുക്കാൻ നേരിട്ട് പണം നൽകാതെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ് കര്സത്തമാക്കാനുള്ള സൗകര്യങ്ങൾ ബി.എം.ടി.സി. ബസുകളിൽ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
[masterslider id="10"]

Related posts